Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 30,254 പേർക്ക് കൂടി കോവിഡ്; 391 മരണം

text_fields
bookmark_border
രാജ്യത്ത് 30,254 പേർക്ക് കൂടി കോവിഡ്; 391 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,254 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 98,57,029 ആയി. 391 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ആകെ മരണം 1,43,019 ആയി. നിലവിൽ 3,56,546 പേരാണ് ചികിത്സയിൽ തുടരുന്നത്. 33,136 പേർ ഇന്നലെ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 93,57,464 ആയി.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൂടുതൽ കോവിഡ് ബാധിതരുള്ളത് -74,638. പിന്നാലെ 60,177 രോഗികളുമായി കേരളം രണ്ടാമതുണ്ട്.

ഇന്നലെ മാത്രം 10,14,434 ടെസ്റ്റുകൾ നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു. ആകെ ടെസ്റ്റുകളുടെ എണ്ണം 15,37,11,833 ആണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india covid update on 131220
Next Story