Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 69,239 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 912 മരണം

text_fields
bookmark_border
ആകെ രോഗബാധിതർ 30 ലക്ഷം പിന്നിട്ടു
രാജ്യത്ത് 69,239 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 912 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 69,239 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,44,941 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 912 പേർ കൂടി മരിച്ചതോടെ ആകെ മരണം 56,706 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

7,07,668 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 22,80,567 പേർ രോഗമുക്തി നേടിയവരാണ്.

ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക് 74.89 ശതമാനമാണ്. അതേസമയം, 20 ലക്ഷത്തിൽ നിന്ന് രോഗികളുടെ എണ്ണം 30 ലക്ഷമായി വർധിക്കാൻ വെറും 15 ദിവസം മാത്രമാണെടുത്തത്.

യു.എസിനും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 18 ദിവസമായി ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പ്രതിദിനം 8.89 ലക്ഷം ടെസ്റ്റുകളാണ് ഇന്ത്യയിൽ നടത്തിയത്. ഇതുവരെ ആകെ 3,44,91,073 ടെസ്റ്റുകൾ ഇന്ത്യയിൽ നടത്തിക്കഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story