Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തുടർച്ചയായി രണ്ടാം ദിനവും ഇന്ത്യയിലെ കോവിഡ്​ മരണം 1,000 കടന്നു
cancel
Homechevron_rightNewschevron_rightIndiachevron_rightതുടർച്ചയായി രണ്ടാം...

തുടർച്ചയായി രണ്ടാം ദിനവും ഇന്ത്യയിലെ കോവിഡ്​ മരണം 1,000 കടന്നു

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ്​ മ​ര​ണ​നി​ര​ക്ക്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും 1000 ക​ട​ന്നു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ്​ മൂ​ലം മ​രി​ച്ച​ത്​ 1,043 പേ​ർ. ബു​ധ​നാ​ഴ്​​ച മ​രി​ച്ച​ത്​ 1,045 ​േപ​ർ. ഇ​തോ​ടെ ആ​കെ മ​ര​ണം 67,376 ആ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്​ മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ്. ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു​തു​ട​ങ്ങി. പ്ര​തി​ദി​നം 40 മു​ത​ൽ 60 വ​രെ മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​ബി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ദ്യ​മാ​യി നൂ​റി​ല​ധി​കം മ​ര​ണ​മു​ണ്ടാ​യി.

രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ 70 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്​​ട്ര, ആ​ന്ധ്ര, ഡ​ല്‍ഹി, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നീ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാ​ജേ​ഷ്​ ഭൂ​ഷ​ൺ വ്യാ​ഴാ​ഴ്​​ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ര്‍ണാ​ട​ക, ഡ​ല്‍ഹി സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മ​ര​ണ​നി​ര​ക്ക് വ​ര്‍ധി​ക്കു​ക​യാ​ണ്. ഡ​ല്‍ഹി​യി​ല്‍ പ്ര​തി​ദി​ന ശ​രാ​ശ​രി​യി​ല്‍ 50 ശ​ത​മാ​ന​ത്തി​െൻറ വ​ര്‍ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ര്‍ണാ​ട​ക​യി​ല്‍ ഇ​ത് 9.6 ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രു​ന്ന ആ​ന്ധ്ര, മ​ഹാ​രാ​ഷ്​​ട്ര, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​യു​ന്നു​ണ്ടെ​ന്നും രാ​ജേ​ഷ്​ ഭൂ​ഷ​ൺ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് കോ​വി​ഡ്​ ബാ​ധ​മൂ​ലം മ​രി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ പു​രു​ഷ​ൻ​മാ​രാ​ണ്​ (69 ശ​ത​മാ​നം). സ്​​ത്രീ​ക​ളി​ൽ മ​ര​ണ​നി​ര​ക്ക്​ 54 ശ​ത​മാ​നം​​.

അ​തോ​ടൊ​പ്പം, പ്ര​തി​ദി​ന കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ലും രാ​ജ്യ​ത്ത്​ റെ​ക്കോ​ഡ്​ വ​ർ​ധ​ന​ തു​ട​രു​ക​യാ​ണ്​. ക​ഴി​ഞ്ഞ ഒ​റ്റ​ദി​ന​ത്തി​ൽ 83,833 പു​തി​യ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 38,53,406 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, രോ​ഗ​മു​ക്​​തി ശ​ത​മാ​നം 77.09 ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തി​യ​താ​ണ്​ ആ​ശ്വാ​സം. ഇ​തു​വ​രെ 29,70,492 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്​.

പ്ര​തി​ദി​ന ടെ​സ്​​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു. ബു​ധ​നാ​ഴ്​​ച 11.7 ല​ക്ഷം ടെ​സ്​​റ്റു​ക​ളാ​ണ്​ ന​ട​ന്ന​ത്. ഇ​തു​വ​രെ നാ​ല​ര​ക്കോ​ടി​യി​ല​ധി​കം പേ​ർ​ക്ക്​​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19india
Next Story