Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 3,688 പേർക്ക്കൂടി കോവിഡ്; 50 മരണം

text_fields
bookmark_border
രാജ്യത്ത് 3,688 പേർക്ക്കൂടി കോവിഡ്; 50 മരണം
cancel
Listen to this Article

ന്യൂഡൽഹി: ദിനംപ്രതി രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,688 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി. 3,377 ആയിരുന്നു വെള്ളിയാഴ്ചത്തെ കോവിഡ് രോഗികളുടെ എണ്ണം.

50 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,23,803 ആയി.

98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ഡൽഹിയിൽ മാത്രം 1,607 പേർക്കാണ് കോവിഡ് ബാധിച്ചത്. 5.28 ശതമാനമാണ് ഇവിടെ പോസിറ്റിവിറ്റി റേറ്റ്.

ചൈനയിൽ 10,793 പേർക്ക്കൂടി രോഗം

ചൈനയിൽ കഴിഞ്ഞ ദിവസം 10,793 പേർക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം, സിങ്കപ്പൂരിൽ ഒമിക്രോണിന്‍റെ ഉപവകഭേദം സ്ഥിരീകരിച്ചു. ബി.എ2.12.1 എന്ന വകഭേദമാണ് രണ്ടു രോഗികളിൽ കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Covid update 30 april 2022
Next Story