Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 30,615 പേർക്ക്കൂടി കോവിഡ്; 514 മരണം

text_fields
bookmark_border
രാജ്യത്ത് 30,615 പേർക്ക്കൂടി കോവിഡ്; 514 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 30,615 പേർക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസത്തേക്കാൾ 11 ശതമാനം കൂടുതലാണിത്. കേരളത്തിൽ ഇന്നലെ 11,776 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3,70,240 ആയി.

അതേസമയം, 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 82,988 പേർ രോഗമുക്തരായി. ഇന്നലെ 514 കോവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ജനുവരി 2ന് ശേഷം ആദ്യമായി ഇന്നലെ മുംബൈയിൽ കോവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

അതേസമയം, കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം പിൻവലിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി അസം. ഇന്നലെ രാവിലെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത-സാമൂഹിക സംഗമങ്ങൾ എന്നിവക്ക് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും, രാത്രി കർഫ്യൂ അടക്കം നീക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India covid update 16 february 2022
Next Story