Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സയിലുള്ളവരുടെ എണ്ണം 20,000ത്തിലേക്ക്; രാജ്യത്ത് 3,324 പേർക്ക്കൂടി കോവിഡ്

text_fields
bookmark_border
ചികിത്സയിലുള്ളവരുടെ എണ്ണം 20,000ത്തിലേക്ക്; രാജ്യത്ത് 3,324 പേർക്ക്കൂടി കോവിഡ്
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2000ത്തിലേക്ക്. ഇന്ന് 3,324 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 19,092 ആയി.

40 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,23,843 ആയി.

തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 1500 കവിഞ്ഞു. 1520 പേർക്കാണ് ഇന്ന് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ചികിത്സയിലുണ്ടായിരുന്ന ഒരാൾ രോഗമുക്തി നേടിയതോടെ ആന്തമാൻ നിക്കോബാർ ദ്വീപുകൾ വീണ്ടും പൂർണമായി കോവിഡ് മുക്തമായി. ഏപ്രിൽ 23നായിരുന്നു ഇയാൾക്ക് രോഗം ബാധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Covid Update 01 may 2022
Next Story