Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 13,203...

രാജ്യത്ത് 13,203 പേർക്ക്കൂടി കോവിഡ്; 131 മരണം

text_fields
bookmark_border
രാജ്യത്ത് 13,203 പേർക്ക്കൂടി കോവിഡ്; 131 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,203 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 13,298 പേർ രോഗമുക്തരാകുകയും ചെയ്തു.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,06,67,736 ആയി. 1,53,470 പേർക്കാണ് ഇതുവരെ വൈറസ് ബാധയിൽ ജീവൻനഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം 5,70,246 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ 19,23,37,117 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

അതേസമയം, രാജ്യത്ത് ഇതുവരെ 16,15,504 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid India
Next Story