Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിടിവിടുന്നു; 1,45,384 പേർക്ക് കൂടി കോവിഡ്, 794 മരണം

text_fields
bookmark_border
പിടിവിടുന്നു; 1,45,384 പേർക്ക് കൂടി കോവിഡ്, 794 മരണം
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. 1,45,384 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻെറ കണക്കുകൾ വ്യക്തമാക്കുന്നു.

794 പേരുടെ മരണവും സ്ഥിരീകരിച്ചു. 77,567 പേർ ഇന്നലെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. 11,73,219 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

കൂടാതെ, രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തി ചികിത്സയിലുള്ളവരുടെ എണ്ണവും വർധിക്കുകയാണ്. ഡൽഹിയിൽ പല ആശുപത്രികളിലും കോവിഡ് ഇതര ചികിത്സ നിർത്തിവെച്ച റിപ്പോർട്ടുകളുണ്ട്. 10,46,631 പേരാണ് കോവിഡ് ബാധിച്ച് നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,32,05,926 ആയി. ഇതിൽ 1,19,90,859 പേർ രോഗമുക്തി നേടിയപ്പോൾ, 1,68,436 പേർക്ക് ജീവൻ നഷ്ടമായി. 9,80,75,160 വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story