ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 70 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 70,78,123 ആയെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 44 ശതമാനവും നാലു സംസ്ഥാനങ്ങളില്‍നിന്നാണെന്നും മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് 50,129 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 78,64,811 ആയി. 6,68,154 പേരാണ് ചികിത്സയിലുള്ളത്.
578 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ കോവിഡ് മരണ സംഖ്യ 1,18,534 ആയി.
24 മണിക്കൂറിനിടെ 11,40,905 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചു.