രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന; ഇന്നലെ മാത്രം 59,118 പേർക്ക് കോവിഡ്
text_fieldsന്യൂഡൽഹി: രാജ്യം വീണ്ടും കോവിഡിൻെറ പിടിയിലമരുന്നു. 24 മണിക്കൂറിനിടെ 59,118 പേർക്കാണ് കോവിഡ് ബാധിച്ചത്. അഞ്ചു മാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. തലേദിവസം ആയിരുന്നു രോഗികളുടെ എണ്ണം.
ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,21,066 ആയി. 257 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,60,949 ആയി.
32,987 പേർ ഇന്നലെ കോവിഡ് മുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്തെ 5,55,04,440 പേർക്ക് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചു.
11,00,756 സാമ്പളുകൾ ഇന്നലെ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു.
അതേസമയം, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തീരുമാനിച്ചു. 500 രൂപയാണ് പിഴ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

