Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് മാസത്തെ ഉയർന്ന നിരക്കിൽ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. 8,822 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,32,45,517 ആയി ഉയർന്നു. 15 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,24,792 ആയി ഉയർന്നു. നിലവിൽ 53,637 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയർന്നിരുന്നു. 3000ത്തിലധികം പേർക്കാണ് കേരളത്തിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് ശേഷമാണ് കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം 3,000 കടക്കുന്നത്. എറണാകുളത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Next Story

