Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുമായി...

പ്രധാനമന്ത്രിയുമായി സംസാരിച്ചെന്ന ട്രംപി​െൻറ വാദം തള്ളി ഇന്ത്യ

text_fields
bookmark_border
പ്രധാനമന്ത്രിയുമായി സംസാരിച്ചെന്ന ട്രംപി​െൻറ വാദം തള്ളി ഇന്ത്യ
cancel
camera_alt????????????? ???????? ????? ????????? ?????????? ???????? ????????????? (??? ??????)

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തർക്കത്തിൽ പ്രധാനമ​ന്ത്രി നരേന്ദ്രമോദിയുമായി സംഭാഷണം നടത്തിയെന്നും അ​ദ്ദേഹം നല്ല മാനസികാവസ്​ഥയിൽ അല്ലെന്നുമുള്ള യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ വാദം തള്ളി ഇന്ത്യ. അടുത്തിടെ ഇരുനേതാക്കളും തമ്മിൽ അങ്ങനൊരു സംഭാഷണം നടന്നി​ട്ടേയില്ലെന്ന്​ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഹൈഡ്രോക്​സി ​ക്ലോറോക്വിൻ കയറ്റുമതിയുമായി ബന്ധപ്പെട്ട്​ ഈ വർഷം ഏ​പ്രിൽ നാലിനാണ്​ ഏറ്റവും ഒടുവിലായി മോദിയും ട്രംപും തമ്മിൽ സംസാരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യ-ചൈന അതിർത്തിത്തർക്ക വിഷയത്തിൽ ഇന്ത്യയുടെ നിലപാട്​ അമേരിക്കയെ അറിയിച്ചിരുന്നു. പ്രശ്​നം പരിഹരിക്കാൻ മാധ്യസ്​ഥം വഹിക്കാണെന്ന്​ ട്രംപ്​ വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ പ്രശ്​നം ആഭ്യന്തരതലത്തിൽ പരിഹരിക്കാമെന്ന നിലപാടിലാണ്​ ഇന്ത്യ.

വൈറ്റ്​ഹൗസിൽ ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്​ മോദി നല്ല മൂഡിലല്ലെന്ന്​ ട്രംപ്​ പ്രതികരിച്ചത്​. യു.എസിലെ മാധ്യമങ്ങളെക്കാൾ ഇന്ത്യക്കാർ തന്നെ ഇഷ്​ടപ്പെടുന്നുവെന്നാണ്​ വിശ്വാസം. മോദിയെ ഞാനും ഇഷ്​ടപ്പെടുന്നു. നിങ്ങളുടെ പ്രധാനമന്ത്രി നല്ല മനുഷ്യനാണ്​. ഇന്ത്യയും ചൈനയും വലിയ സംഘർഷത്തിലാണ്​. ഇരുരാജ്യങ്ങൾക്കും വലിയ സൈനിക ശക്​തിയുമുണ്ട്​. ഇരുരാജ്യങ്ങളും അസ്വസ്​ഥരാണ്​താനും.-ട്രംപ്​ പറഞ്ഞു.

‘‘ഞാൻ മോദിയുമായി സംസാരിച്ചു. ചൈനയുമായുള്ള സംഘർഷത്തിൽ നിലവിൽ അദ്ദേഹം അസ്വസ്​ഥനാണ്​. പ്രശ്​നം പരിഹരിക്കാൻ മധ്യസ്​ഥനാകാൻ തയാറാണ്’’  -ട്രംപ്​ കൂട്ടിച്ചേർത്തു.

എന്നാൽ പ്രശ്​നം പരിഹരിക്കാൻ ചൈനീസ്​ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ്​ ട്രംപിന്​ വിദേശകാര്യമന്ത്രാലയ വക്​താവ്​ അനുരാഗ്​ ശ്രീവാസ്​തവ നൽകിയ മറുപടി. അതെസമയം, പ്രശ്​നപരിഹാരത്തിന്​ യു.എസ്​ പ്രസിഡൻറി​​െൻറ സഹായം വേണ്ടെന്ന നിലപാടിലാണ്​ ചൈന. നേരത്തേ കശ്​മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള പ്രശ്​നം പരിഹരിക്കാൻ മധ്യസ്​ഥനാകാൻ തയാറാണെന്ന്​ ട്രംപ്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaindia newsIndia NewsDonald Trump
News Summary - india Counter Trump's Claim Of Chat With PM
Next Story