Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവൻരക്ഷാ ദൗത്യവുമായി...

ജീവൻരക്ഷാ ദൗത്യവുമായി ആ ചുവന്ന വാനുകൾ...

text_fields
bookmark_border
ജീവൻരക്ഷാ ദൗത്യവുമായി ആ ചുവന്ന വാനുകൾ...
cancel

ലോകത്തെ ഏറ്റവും വലിയ തപാൽ സംവിധാനം ഇന്ത്യയുടേതാണ്​. ഇൗ നിർണായക സന്ധിയിൽ, അത്​ രാജ്യത്തെ നിരവധി പേരുടെ മനു ഷ്യരുടെ ജീവൻ രക്ഷിക്കുന്ന തിരക്കിട്ട പ്രവർത്തനങ്ങളിൽ വ്യാപൃതമായിരിക്കുന്നു​. കോവിഡ്​ ബാധയെ പ്രതിരോധിക്കാ ൻ രാജ്യം ലോക്​ഡൗൺ കാലത്തും നിരന്തര ശ്രമങ്ങളിലേർപ്പെടു​േമ്പാൾ ഇന്ത്യൻ തപാൽവകുപ്പി​​െൻറ പ്രവർത്തനങ്ങളും ശ്ല ാഘിക്ക​െപ്പടേണ്ടതുതന്നെ...ഡൽഹിയിൽനിന്ന്​ ബി.ബി.സി ലേഖിക അയേഷ പെരേര തയാറാക്കിയ റിപ്പോർട്ട്​..


ചുവന്ന പോസ്​റ്റൽ വാനുകൾ ഇന്ത്യയിൽ സുപരിചിതമായ കാഴ്​ചയാണ്​. രാജ്യത്തെ ആറു ലക്ഷത്തിലധികം ഗ്രാമങ്ങളിലായി ഓരോ ദിവസവു ം അവ ആയിരക്കണക്കിന്​ യാത്രകൾ നടത്തുന്നു. കത്തുകളും പാർസലുകളും എന്നതിനപ്പുറത്തേക്ക്​ ബാങ്കും പെൻഷൻ ഫണ്ടും പ്ര ൈമറി സേവിങ്​സുമൊക്കെയായി സേവനം വിപുലീകരിച്ചിരുന്ന തപാൽ വകുപ്പ്​​ പക്ഷേ, ഈ മഹാമാരിക്കാലത്ത്​ ആതുര ​േസവന രംഗത ്ത്​ സ്​തുത്യർഹമായി പ്രവർത്തിക്കുകയാണ്​. ലോക്​ഡൗണിൽ ഗതാഗത സംവിധാനം നിശ്ചലമായ സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളും ജീവൻരക്ഷാ മരുന്നുകളും ആവശ്യക്കാർക്ക്​ എത്തിച്ചുകൊടുത്ത്​ കോവിഡ്​ പ്രതിരോധത്തിൽ വലിയ പങ്കു വഹിക്കുകയാണവർ.

മാർച്ച്​ 24ന്​ ഇന്ത്യ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​​ അത്​ നടപ്പിൽ വരുന്നതിന്​ നാലു മണിക്കൂർ മുമ്പ്​ മാത്രമാണ്​. ഇതോടെ കൊറോണക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ആശുപത്രികളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും ലാബുകളും അടക്കമുള്ള മിക്ക സ്​ഥാപനങ്ങളും ആശയക്കുഴപ്പത്തിലായി. ‘ഒരുപാട്​ ബുദ്ധിമുട്ടുകളാണ്​ ഞങ്ങളിപ്പോൾ നേരിടുന്നത്​. ഉപഭോക്​താക്കൾക്ക്​ ഉൽപന്നങ്ങൾ അയക്കാൻ കൊറിയർ സർവിസുകളെയാണ്​ ആശ്രയിച്ചുകൊണ്ടിരുന്നത്​. ഇപ്പോൾ അവയൊന്നും പ്രവർത്തിക്കുന്നില്ല. ’ -ഇന്ത്യൻ ഡ്രഗ്​ മാനുഫാക്​ചറിങ്​ അസോസിയേഷൻ (ഐ.ഡി.എം.എ) എക്​സിക്യുട്ടിവ്​ ഡയറക്​ടർ അശോക്​ കുമാർ മദൻ പറയുന്നു. ഹൃദ്​രോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള മരുന്നാണ്​ ഈ ഉൽപന്നങ്ങളിൽ അധികവുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ഈ സാഹചര്യത്തിലാണ്​ ഉത്തർ പ്രദേശിലെ​ പോസ്​റ്റൽ ഡിപാർട്​മ​െൻറ്​ സീനിയർ സൂപ്രണ്ടായ അലോക്​ ഒാജയുടെ ഫോൺകാൾ അശോക്​ കുമാർ മദനെ തേടിയെത്തുന്നത്​. ഗുജറാത്തിൽ അതിനകം ഐ.ഡി.എം.എയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയിരുന്ന ​തപാൽ വകുപ്പ്​ അത്തരത്തിലൊരു സഹകരണത്തിന്​ യു.പിയിലും ഒരുക്കമാണെന്ന്​ ഓജ അറിയിച്ചു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരുന്ന തങ്ങൾക്ക്​ ഏറെ ആ​ശ്വാസമായി ഓജയുടെ ഫോൺകാ​െളന്ന്​ മദൻ. ‘ഞങ്ങളുടെ വിതരണ സൗകര്യങ്ങൾ ഉപയോഗിച്ച്​ ഇങ്ങനെ​െയാരു സേവനം നടത്തിയാൽ ആളുകൾക്ക്​ ഉപകാരമാകുമെന്ന്​ തോന്നി. മാർക്കറ്റിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ഇത്​ സഹായകമാകുമെന്ന്​ ഇതേക്കുറിച്ച്​ സംസാരിച്ചവരൊക്കെ പ്രതികരിച്ചു.’ -ഓജ ബി.ബി.സിയോട്​ പറഞ്ഞു.

തപാൽ വകുപ്പി​​െൻറ ഈ സേവനം ആളുകൾ അറിഞ്ഞുതുടങ്ങിയതോടെ സഹായത്തിനായി പല കോണുകളിൽനിന്നും വിളിയെത്തിത്തുടങ്ങി. ഡൽഹിയിൽ കുടുങ്ങിപ്പോയ കോവിഡ്​ 19 ടെസ്​റ്റ്​ കിറ്റുകൾ ലഖ്​നോയിലെത്തിക്കാൻ തപാൽവകുപ്പ്​ തുണയായതായി ലഖ്​നോ സഞ്​ജയ്​ ഗാന്ധി പോസ്​റ്റ്​ഗ്രാ​േജ്വറ്റ് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ മൈക്രോബയോളജിസ്​റ്റായ ഡോ. ഉജ്ജ്വല ഘോഷാൽ പറഞ്ഞു. പാർസലുകൾ അയച്ചുകൊണ്ടിരുന്ന കൊറിയർ കമ്പനി പ്രവർത്തിക്കാത്തതിനാൽ ആരെയെങ്കിലും ഡൽഹിക്കുവിട്ടാൽ അവ കൊടുത്തുവിടാമെന്നായിരുന്നു ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ റിസർച്ച്​ അധികൃതരുടെ മറുപടി. എന്നാൽ, തപാൽ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അവർ ഡൽഹിയിൽനിന്ന്​ കിറ്റുകൾ എടുത്ത്​ അടുത്ത പോസ്​റ്റ്​ഓഫിസിലെത്തിച്ചു. ആവശ്യ​െപ്പട്ടതി​​െൻറ പിറ്റേന്നുത​െന്ന കോവിഡ്​ ടെസ്​റ്റ്​ കിറ്റുകൾ എത്തിയതായി ഡോ. ഉജ്ജ്വല പറഞ്ഞു.

ഇതുപോലെ രാജ്യത്തുടനീളമുള്ള ഒരുപാട്​ അപേക്ഷകൾക്കൊപ്പം സഞ്ചരിക്കുകയാണ്​ ആ ചുവന്ന വാനുകൾ. ജീവൻരക്ഷാ മരുന്നുകൾ, കോവിഡ്​19 ടെസ്​റ്റ്​ കിറ്റുകൾ, എൻ95 മാസ്​കുകൾ, വ​െൻറിലേറ്ററുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം രാജ്യത്തുടനീളം പോസ്​റ്റൽ വാനുകളിൽ എത്തിച്ചുനൽകുകയാണ്​ തപാൽ വകുപ്പ്​. ലോക്​ഡൗൺ നീട്ടിയതോടെ വരാനിരിക്കുന്ന ആഴ്​ചകളിൽ ആതുര സേവന ദൗത്യവുമായി കൂടുതൽ ദൂരം താണ്ടാനൊരുങ്ങുകയാണവർ.

Show Full Article
TAGS:india post covid 19 lockdown 
News Summary - India coronavirus: World's largest postal service turns lifesaver
Next Story