Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരണത്തിനുമുമ്പ്​ അവർ...

മരണത്തിനുമുമ്പ്​ അവർ കയറിയിറങ്ങിയത്​ 18 ആശുപത്രികൾ...പക്ഷെ...

text_fields
bookmark_border
മരണത്തിനുമുമ്പ്​ അവർ കയറിയിറങ്ങിയത്​ 18 ആശുപത്രികൾ...പക്ഷെ...
cancel

മരണ മുനമ്പിലുള്ള സഹോദരനുമായി ദിനേഷ്​ സുജാനി കയറിയിറങ്ങിയത്​ 18 ആശുപത്രികളിലാണ്​. ആരും ചികിത്സിക്കാൻ തയ്യാറായില്ല. അവസാനം ത​​െൻറ സഹോദരൻ ഭവാരിലാൽ സുജാനി (52) ആശുപത്രിവരാന്തകളിലൊന്നിൽ മരിച്ചുവീഴുന്നതിന്​ മൂകസാക്ഷേിയാകേണ്ടിവന്നു ദിനേഷിന്​. രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ ബംഗളൂരുവിൽ നിന്നാണ്​ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്​.

സംഭവം വിവാദമായതോടെ ഒമ്പത്​ ആശുപത്രികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്​ അധികൃതർ. ചികിത്സ നിഷേധിച്ചവരിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടുന്നുണ്ട്​. കടുത്ത പനിയുടേയും ജലദോഷത്തി​േൻറയും ലക്ഷണങ്ങളോടെയാണ്​ ഭവാരിലാലിനെ ആദ്യം വീടിന്​ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചത്​.

‘അദ്ദേഹത്തി​​െൻറ പൾസ്​കുറയുന്നതായും ഛർദി ഉള്ളതായും’ താൻ ആശുപത്രി അധികൃതരോട്​ പറഞ്ഞതായി ദിനേഷ്​ പറയുന്നു. അവർ രോഗിയെ അകത്തേക്ക്​ കൊണ്ടുപോവുകയും എക്​സ്​ റെ എടുക്കുകയും ചെയ്​തു. എക്​സ്​ റെ കണ്ടശേഷം മറ്റെവി​െടയെങ്കിലും കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. അവിടെ നിന്ന്​ ആംബുലൻസിലാണ്​ ഭവാരിലാലിനെ മറ്റ്​ ആശുപത്രികളിലേക്ക്​ കൊണ്ടുപോയത്​. എന്നാൽ ഒരിടത്തും അകത്ത്​ പ്രവേശിപ്പിക്കുകയൊ ചികിത്സ നൽകുകയൊ ചെയ്​തില്ല. ‘വാതിൽക്കൽ വച്ചുതന്നെ തങ്ങളെ ആശുപത്രി അധികൃതർ ആട്ടിപ്പായിക്കുകയായിരുന്നെന്ന്​’ ദിനേശ്​ പറഞ്ഞു.

ഈ ഓട്ടപ്പാച്ചിലിനിടെ അവർ 18 ആശുപത്രികൾ കയറിയിറങ്ങുകയും 32 എണ്ണത്തിലേക്ക്​ വിളിക്കുകയും ചെയ്​തു. സംഭവത്തിൽ പരസ്​പരം പഴിചാരി ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്​. തങ്ങൾ സ്വാബ്​ ടെസ്​റ്റ്​ നടത്താനാണ്​ നിർദേശിച്ച​െതന്നും അതിനായി സർക്കാർ ആശുപത്രികളിലേക്ക്​ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നെന്നും ഒരു ഡോക്​ടർ പറഞ്ഞു. കർണാടകയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നത്​ പ്രതിസന്ധിയായിരിക്കുകയാണ്​. ബാംഗളൂരു നഗരത്തിൽ മാത്രം 732 കോവിഡ്​ സ്​ഥിരീകരിച്ച രോഗികളാണ്​ ചികിത്സയിൽ കഴിയുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakanewsBangalore News
News Summary - India coronavirus: Questions over death of man 'turned away by 18 hospitals'
Next Story