ഹിന്ദി പ്രചാരണത്തിനായി യു.എന്നിന് ആറ് കോടി സംഭാവന നൽകി ഇന്ത്യ
text_fieldsന്യൂഡൽഹി: ലോകതലത്തിൽ ഹിന്ദിയുടെ പ്രചാരം പ്രോത്സാഹിപ്പിക്കാനും വർധിപ്പിക്കാനും ലക്ഷ്യമിട്ട് യുനൈറ്റഡ് നേഷന് ഇന്ത്യ ആറ് കോടി രൂപ സംഭാവന നൽകി.
ലോകമെമ്പാടുമുള്ള ഹിന്ദി സംസാരിക്കുന്ന ജനതയെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി 2018-ൽ ഇന്ത്യ ആരംഭിച്ച യു.എൻ പദ്ധതിയിൽ പെടുത്തിയാണ് തുക നൽകുന്നത്. യു.എന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ. രവീന്ദ്ര തുക കൈമാറി.
ലോക തലത്തിൽ ഹിന്ദിയുടെ പ്രചാരവും ഉപയോഗവും വ്യാപിപ്പിക്കാൻ ഇന്ത്യ നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്ന് യു.എൻ പ്രസ്താവനയിൽ പറഞ്ഞു.
"ഈ ശ്രമങ്ങളുടെ ഭാഗമായി, ഹിന്ദി ഭാഷയിൽ ഐക്യരാഷ്ട്രസഭയുടെ പൊതുജനസമ്പർക്കം വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ അവബോധം പ്രചരിപ്പിക്കുന്നതിനുമായി യു.എൻ പബ്ലിക് ഇൻഫർമേഷൻ വകുപ്പുമായി സഹകരിച്ച് 'ഹിന്ദി അറ്റ് യു.എൻ' പദ്ധതി 2018-ൽ ആരംഭിച്ചു" -യു.എൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

