Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യ എത്തിച്ചേർന്നു-പ്രധാന മന്ത്രി

text_fields
bookmark_border
PM Modi was virtually addressing an event when he made the remarks
cancel

ന്യൂ ഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ രാജ്യത്തിന് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.കെയെ മറികടന്നാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്തേക്കെത്തുമെന്നായിരുന്നു പ്രവചനം.

' ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ എട്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. സാമ്പത്തിക രംഗത്തെ തടസ്സങ്ങൾ നീക്കിയതിനാലാണ് ഇത് സാധ്യമായത്. റോസ്ഗർ മേളയിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .

പണപ്പെരുപ്പവും , തൊഴിലില്ലായ്മ യുമൊക്കെയായി 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിച്ചത്. അത് 100 ദിവസം കൊണ്ട് പരിഹരിക്കാൻ കഴിയില്ല- മോദി പറഞ്ഞു.

'വരുന്ന മാസങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാകും. 2014ൽ കുറച്ച് സ്റ്റാർട്ടപ്പുകൾ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 80,000 കടന്നു. ഇന്ത്യൻ സ്ഥാപനങ്ങൾക്ക് സ്വാശ്രയത്വ ശീലം കൂടി വരികയാണ്. പല മേഖലകളുടെയും ആഗോള ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു'- മോദി പറഞ്ഞു

അതേ സമയം, കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് പാർട്ടി നടത്തുന്ന ഭാരത് ജോഡോ യാത്രയാണ് തൊഴിലില്ലായ്മ പ്രതിസന്ധി അംഗീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘India climbed 5 spots in 8 yrs to become 5th largest economy': PM Modi
Next Story