Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി സംഘർഷം:...

അതിർത്തി സംഘർഷം: ​യന്ത്രഭാഗങ്ങൾ വേഗത്തിൽ നൽകണമെന്ന്​ റഷ്യയോട്​ ഇന്ത്യ

text_fields
bookmark_border
അതിർത്തി സംഘർഷം: ​യന്ത്രഭാഗങ്ങൾ വേഗത്തിൽ നൽകണമെന്ന്​ റഷ്യയോട്​ ഇന്ത്യ
cancel

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുദ്ധോപകരണങ്ങളുടെ യന്ത്രഭാഗങ്ങൾ റഷ്യയോട്​ വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യപ്പെട്ട്​ ഇന്ത്യ. കപ്പലുകളിൽ കൊണ്ടുവരുന്നതിന്​ പകരം വിമാനങ്ങളിൽ യന്ത്രഭാഗങ്ങൾ നൽകണമെന്നാണ്​ ആവശ്യം. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയുടെ യന്ത്രഭാഗങ്ങളാണ്​ റഷ്യ വിതരണം ചെയ്യുന്നത്​​.

മൂന്ന്​ ദിവസത്തെ റഷ്യൻ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങ്​ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ്​ റിപ്പോർട്ടുകൾ. മിഗ്​ 29 എസ്​, സുകോയ്​ -30 എം.കെ ഐ, ടി-90 യുദ്ധവിമാനങ്ങൾ എന്നിവയുടെ യന്ത്രഭാഗങ്ങൾ വേഗത്തിൽ നൽകണമെന്നാണ്​ ഇന്ത്യയുടെ ആവശ്യം.

നേരത്തെ കടൽമാർഗം യന്ത്രഭാഗങ്ങൾ എത്തിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ, കോവിഡ്​ മൂലം യന്ത്രഭാഗങ്ങൾ വിതരണം നടത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സംഘർഷം കൂടി പരിഗണിച്ച്​ വിമാനത്തിൽ യന്ത്രഭാഗങ്ങൾ അയക്കണമെന്നാണ്​ രാജ്​നാഥ്​ സിങ്​ റഷ്യയോട്​ ആവശ്യപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajnath Singh’s Russia visit: India to urge Russia to rush delivery of S-400 system
Next Story