Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്​ചക്ക്​ മുമ്പ്​ ഇന്തോ- ചൈനീസ്​ സേനകൾ രണ്ട്​ തവണ വെടിവെപ്പ്​ നടത്തി

text_fields
bookmark_border
വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്​ചക്ക്​ മുമ്പ്​ ഇന്തോ- ചൈനീസ്​ സേനകൾ രണ്ട്​ തവണ വെടിവെപ്പ്​ നടത്തി
cancel


ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിരവധി തവണ ഇന്തോ- ചൈനീസ്​ സേനകൾ വെടിവെപ്പ്​ നടത്തിയെന്ന്​ റിപ്പോർട്ട്​. മോസ്​കോയിൽ വിദേശകാര്യമന്ത്രി എസ്​.ജയ്​ശങ്കറും ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യീയും തമ്മിൽ കൂടിക്കാഴ്​ച നടത്തുന്നതിന്​ മുമ്പ്​ അതിർത്തിയിൽ ഇരുസേനയും വെടിവെപ്പ്​ നടത്തിയെന്നാണ്​ റിപ്പോർട്ട്​.

പാങ്​ഗോങ്​ തടാകത്തിന്​ വടക്കായി സേനകൾ 200 റൗണ്ട്​ വരെ ആകാശ​േത്തക്ക്​ വെടിവെപ്പ്​ നടത്തി. ഫിംഗർ മൂന്ന്​, നാല്​ മേഖലകളിലാണ്​ വെടിവെപ്പുണ്ടായത്​. ചൈനീസ്​ സേന മുന്നേറ്റം നടത്തുന്നത്​ തടയാൻ​ ഇന്ത്യൻ സേന തുടർച്ചയായി ആകാശത്തേക്ക്​ വെടിയുതിർത്തു. ചൈനീസ്​ സേനയും പ്രകോപനകരമായ രീതിയിൽ വെടിവെപ്പ്​ നടത്തി. ഫിംഗർ മൂന്ന്​്​, നാല്​ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്​ മുൻതൂക്കമുണ്ട്​. മേഖലകളിലെ മലമുകളിലാണ്​ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്​.

ഇന്ത്യന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നായിരുന്നു ചൈനീസ് ആരോപണം. പിന്നീട് ചൈനയാണ് മുന്നേറ്റത്തിന്​ ശ്രമിക്കുകയും വെടിവെപ്പ്​ നടത്തുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതെന്ന് ഇന്ത്യൻ സേനയും പ്രതികരിച്ചു.

ജൂൺ 14ന്​ ഗാൽവാൻ താഴ്​വരയിൽ കുന്തങ്ങളും തോക്കുകളുമുപയോഗിച്ച്​ ചൈനീസ്​ സേന നടത്തിയ ആക്രമണത്തിന്​ ശേഷമാണ്​ കിഴക്കൻ ലഡാക്കിൽ സംഘർഷം ആരംഭിച്ചത്​. തുടർന്ന്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പാങ്​ഗോങ്​ തടാകത്തിന്​ പടിഞ്ഞാറൻ തീരത്തും വടക്കുമായി രണ്ടു തവണ വെടിവെപ്പുണ്ടായെന്ന​ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

സെപ്​തംബർ 10ന്​ മോസ്​കോയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്​ചയിൽ അതിർത്തിയിലെ സമാധാനം നിലനിർത്തുന്നതും സൈനികരെ പിൻവലിക്കുന്നതുമുൾപ്പെടെ അഞ്ച്​ പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയിരുന്നു. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന്​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaladakhPangongIndia
Next Story