Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആക്രമണം ചൈന തയാറാക്കിയ...

ആക്രമണം ചൈന തയാറാക്കിയ പദ്ധതി; ഇന്ത്യ ചൈനീസ്​ വിദേശകാര്യമന്ത്രിയെ​ പ്രതിഷേധമറിയിച്ചു

text_fields
bookmark_border
s-jayashankar
cancel

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവാൻ മേഖലയിലുണ്ടായ ആക്രമണം ചൈന തയാറാക്കിയ പദ്ധതി പ്രകാരമാണെന്ന്​ വിദേശകാര്യമന്ത്രി എസ്​.ജയശങ്കർ. ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യിയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ്​ ജയശങ്കർ ഇക്കാര്യം പറഞ്ഞത്​. ആക്രമണം നടന്നതിന്​ ശേഷം ഇതാദ്യമായാണ്​ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തുന്നത്​.

ചൈനയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്​ത്തുമെന്ന്​ ജയശങ്കർ പറഞ്ഞു. അതിർത്തിയിലെ സംഘർഷം കുറക്കുന്നതിനായി ഇരു രാജ്യങ്ങളും സംയുക്​ത പ്രസ്​താവനയിലും ഒപ്പുവെച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും പ്രോ​ട്ടോകോളുകളും ലംഘിക്കുന്ന നടപടി രണ്ട്​ രാജ്യങ്ങളുടെ ഭാഗത്ത്​ നിന്നും ഉണ്ടാവില്ലെന്നാണ്​ സംയുക്​ത പ്രസ്​താവനയുടെ ഉള്ളടക്കം.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ സൈനികരാണ്​ പ്രശ്​നമുണ്ടാക്കിയതെന്ന ആരോപണം ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യി ജയശങ്കറിനോട്​ ഉന്നയിച്ചു. ചൈനീസ്​ അതിർത്തി കടന്ന്​ ഇന്ത്യ സൈനികരെത്തിയതാണ്​ സംഘർഷത്തിന്​ ​കാരണം. സംഘർഷത്തിന്​ കാരണക്കാരായ സൈനികർക്കെതിരെ ഇന്ത്യ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinamalayalam newsindia newsS Jayashankar
News Summary - India-China Border Violence-World news
Next Story