Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി സംഘർഷം:...

അതിർത്തി സംഘർഷം: ഇന്ത്യയും ചൈനയും ചർച്ച നടത്തി

text_fields
bookmark_border
അതിർത്തി സംഘർഷം: ഇന്ത്യയും  ചൈനയും ചർച്ച നടത്തി
cancel

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ അ​തി​ർ​ത്തി സം​ഘ​ർ​ഷ​മ​ട​ക്കം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​​ത്തോ​ടെ ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും ഉ​ന്ന​ത​ത​ല സൈ​നി​ക​ ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കാ​ൻ നേ​താ​ക്ക​ൾ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച നി​ർ​മാ​ണാ​ത്മ​ക​മാ​യി​രു​ന്നു​​വെ​ന്ന് സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഡി​സം​ബ​ർ 20ന് ​ചു​ഷു​ൽ - മോ​ൾ​ഡോ അ​തി​ർ​ത്തി മീ​റ്റി​ങ് പോ​യ​ന്റി​ലെ ചൈ​നീ​സ് ഭാ​ഗ​ത്താ​ണ് 17ാം റൗ​ണ്ട് ഇ​ന്തോ- ചൈ​ന കോ​ർ​പ്സ് ക​മാ​ൻ​ഡ​ർ​ത​ല യോ​ഗം ന​ട​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ച്ചി പ​റ​ഞ്ഞു.

അ​തി​ർ​ത്തി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​രു​വി​ഭാ​ഗ​വും നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച​താ​യും തു​റ​ന്ന​തും നി​ർ​മാ​ണാ​ത്മ​ക​വു​മാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​ർ​ത്തി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും സൈ​നി​ക- ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ച​ർ​ച്ച ന​ട​ത്തി എ​ത്ര​യും വേ​ഗം ര​മ്യ​മാ​യ രീ​തി​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​തി​ർ​ത്തി​യി​ൽ ഏ​താ​നും ദി​വ​സം​മു​മ്പ് ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ ഏ​റ്റു​മു​ട്ടി​യ​ത് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinaBorder Clash
News Summary - India-china Border clash
Next Story