Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യം ദീപാവലി ആഘോഷത്തിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യം ദീപാവലി...

രാജ്യം ദീപാവലി ആഘോഷത്തിൽ

text_fields
bookmark_border

ന്യൂഡൽഹി: വർണദീപങ്ങളാൽ അലങ്കരിച്ച്​ രാജ്യം ശനിയാഴ്​ച ദീപാവലി ആഘോഷത്തിൽ. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ ഇത്തവണത്തെ ആഘോഷം. പടക്കം പൊട്ടിക്കുന്നതും മധുരവിതരണവും ആഘോഷങ്ങൾക്ക്​ കൊഴുപ്പേകും. അന്തരീക്ഷ മലിനീകരണം ഉയരുന്ന പശ്ചാത്തലത്തിൽ മിക്ക നഗരങ്ങളിലും പടക്കം പൊട്ടിക്കുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ കോവിഡ്​ ബാധയോടൊപ്പം തന്നെ മലിനീകരണതോത്​ ഉയരുന്നത്​ ദീപാവലി ആഘോഷങ്ങളുടെ മാറ്റുകുറച്ചിട്ടുണ്ട്​. സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണവും കുതിച്ചുയരുമെന്ന്​ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആഘോഷങ്ങളിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ സർക്കാർ നിർദേശം നൽകിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്​ഥാൻ ജയ്​സാൽമീറിലുള്ള പട്ടാള ക്യാമ്പിൽ ദീപാവലി ആഘോഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diwali​Covid 19India
News Summary - India Celebrates Diwali
Next Story