Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹി​മാ​ച​ലി​ലും...

ഹി​മാ​ച​ലി​ലും രാ​ജ​സ്​​ഥാ​നി​ലും കോ​ൺ​ഗ്ര​സ്​ മു​ന്നേ​റ്റം, ബം​ഗാ​ൾ തൂ​ത്തു​വാ​രി തൃ​ണ​മൂ​ൽ; ലോക്​സഭയിൽ ബി.ജെ.പിക്ക്​ തിരിച്ചടി

text_fields
bookmark_border
ഹി​മാ​ച​ലി​ലും രാ​ജ​സ്​​ഥാ​നി​ലും കോ​ൺ​ഗ്ര​സ്​ മു​ന്നേ​റ്റം, ബം​ഗാ​ൾ തൂ​ത്തു​വാ​രി തൃ​ണ​മൂ​ൽ; ലോക്​സഭയിൽ ബി.ജെ.പിക്ക്​ തിരിച്ചടി
cancel

ലോക്​സഭയിൽ ബി.ജെ.പിക്ക്​ തിരിച്ചടി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന മൂ​ന്ന്​ ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി​ക്ക്​ തി​രി​ച്ച​ടി. കേ​ന്ദ്രം ഭ​രി​ക്കു​ന്ന എ​ൻ.​ഡി.​എ​യെ ന​യി​ക്കു​ന്ന ബി.​ജെ.​പി​ക്ക്​ ര​ണ്ടു സി​റ്റി​ങ്​ സീ​റ്റു​ക​ൾ ന​ഷ്​​ട​മാ​യി. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തി​രി​ച്ചു വ​ര​വി​െൻറ സൂ​ച​ന​ക​ൾ ന​ൽ​കി​യ കോ​ൺ​ഗ്ര​സ്​ മാ​ണ്ഡി സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി സീ​റ്റി​ൽ ശി​വ​സേ​ന​യാ​ണ്​ ബി.​ജെ.​പി​ക്ക്​ ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ കാ​ണ്ഡ​​വ സീ​റ്റ്​ മാ​ത്ര​മാ​ണ്​ ബി.​ജെ.​പി​ക്ക്​ നി​ല​നി​ർ​ത്താ​നാ​യ​ത്.

കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി​യി​ൽ ശി​വ​സേ​ന ടി​ക്ക​റ്റി​ൽ മ​ത്​​സ​രി​ച്ച ക​ലാ​ബെ​ൻ ദേ​ൽ​ക​ർ 50,677 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​ന്​ ബി​ജെ.​പി​യി​ലെ മ​ഹേ​ഷ്​ ഗാ​വി​തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്​​ട്ര​ക്ക്​ പു​റ​ത്ത്​ ശി​വ​സേ​ന​യു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​മാ​ണി​ത്. മാ​ണ്ഡി​യി​ൽ കോ​ൺ​ഗ്ര​സി​ലെ പ്ര​തി​ഭ സി​ങ്​ 7490 വോ​ട്ടി​ന്​ ബി.​ജെ.​പി​യി​ലെ ബ്രി​ഗേ​ഡി​യ​ർ കു​ശാ​ൽ സി​ങ്​ ഠാ​കു​റി​നെ തോ​ൽ​പി​ച്ചു.

13 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 29 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഹി​മാ​ച​ലി​ലൊ​ഴി​ച്ച്​ മ​റ്റി​ട​ങ്ങ​ളി​ൽ ഭ​ര​ണ​ക​ക്ഷി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി. ഹി​മാ​ച​ലി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന മൂ​ന്നു സീ​റ്റു​ക​ളി​ലും രാ​ജ​സ്​​ഥാ​നി​ലെ ര​ണ്ടു സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ്​ ജ​യി​ച്ചു ക​യ​റി​യ​േ​പ്പാ​ൾ ബം​ഗാ​ളി​ൽ നാ​ലി​ൽ നാ​ലും ​േന​ടി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി. അ​സ​മി​ൽ ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന അ​ഞ്ചു സീ​റ്റും തൂ​ത്തു വാ​രി. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ഓ​രോ സീ​റ്റ്​ ​ പ​ങ്കി​ട്ട​പ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി ര​ണ്ടി​ട​ത്തും കോ​ൺ​ഗ്ര​സ്​ ഒ​രു സീ​റ്റി​ലും ജ​യി​ച്ചു. ബി​ഹാ​റി​ൽ ജ​ന​ത​ദ​ൾ യു​നൈ​റ്റ​ഡ്​ ര​ണ്ടു സീ​റ്റും നി​ല​നി​ർ​ത്തി. ഹ​രി​യാ​ന​യി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ രാ​ജി​വെ​ച്ചു വീ​ണ്ടും മ​ത്സ​രി​ച്ച ഐ.​എ​ൻ.​എ​ൽ.​ഡി സ്​​ഥാ​നാ​ർ​ഥി അ​ഭ​യ്​ സി​ങ്​ ചൗ​താ​ല​ക്കാ​ണ്​ വി​ജ​യം. മേ​ഘാ​ല​യ​യി​ൽ ഭ​ര​ണ​ക്ഷി​യാ​യ നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ ഫ്ര​ണ്ട്​ ര​ണ്ടു സീ​റ്റി​ലും യു​നൈ​റ്റ​ഡ്​ ഡെ​മോ​ക്ര​റ്റി​ക്​ പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും ജ​യി​ച്ചു. ആ​ന്ധ്ര​യി​ൽ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ സീ​റ്റ്​ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ​െത​ല​ങ്കാ​ന​യി​ൽ ബി.​ജെ.​പി സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്തു. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ കോ​ൺ​ഗ്ര​സ്​ സീ​റ്റ്​ നി​ല​നി​ർ​ത്തി. മി​സോ​റ​മി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ മി​സോ നാ​ഷ​ന​ൽ ഫ്ര​ണ്ട്​​ സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്തു. നാ​ഗാ​ല​ൻ​ഡി​ൽ നാ​ഷ​ന​ലി​സ്​​റ്റ്​ ഡെ​മോ​ക്ര​റ്റി​ക്​ പ്രോ​ഗ്ര​സീ​വ്​ പാ​ർ​ട്ടി ജ​യി​ച്ചു.ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി​യി​ൽ സ്വ​ത​ന്ത്ര എം.​പി​യാ​യി​രു​ന്ന മോ​ഹ​ൻ ദേ​ൽ​ക​റു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്നാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.


മ​മ​ത​യു​ടെ സ്വ​ന്തം ബം​ഗാ​ൾ

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നാ​ലു സീ​റ്റി​ൽ മൂ​ന്നി​ലും ബി.​ജെ.​പി​ക്ക്​ കെ​ട്ടി​വെ​ച്ച കാ​ശു​പോ​ലും തി​രി​ച്ചു​ന​ൽ​കാ​തെ​യാ​യി​രു​ന്നു തൃ​ണ​മൂ​ൽ തേ​രോ​ട്ടം. ദി​ൻ​ഹാ​ട്ട, ഖ​ർ​ദാ​ഹ്, ഗോ​സാ​ബ, ശാ​ന്തി​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ല്ലാ​യി​ട​ത്തും റെ​ക്കോ​ഡ്​ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച തൃ​ണ​മൂ​ൽ സ്​​ഥാ​നാ​ർ​ഥി​ക​ൾ മൊ​ത്തം 75 ശ​ത​മാ​നം വോ​ട്ടും സ്വ​ന്ത​മാ​ക്കി. ദി​ൻ​ഹാ​ട്ട​യി​ൽ ഉ​ദ​യ​ൻ ഗു​ഹ​യു​ടെ വി​ജ​യം 1,63,005 വോ​ട്ടി​നാ​യി​രു​ന്നു​വെ​ങ്കി​ൽ ഗോ​സ​ബ​യി​ൽ സു​ബ്ര​ത മൊ​ണ്ട​ൽ 1,43,051 ഭൂ​രി​പ​ക്ഷം നേ​ടി. ഖ​ർ​ദാ​ഹി​ൽ 93,832ഉം ​ശാ​ന്തി​പൂ​രി​ൽ 64,675ഉം ​ആ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

ഹി​മാ​ച​ലി​ൽ കോ​ൺ​ഗ്ര​സ്​ തി​രി​ച്ചു​വ​ര​വ്​

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന നാ​ലു​ സീ​റ്റി​ലും ബി.​ജെ.​പി​യെ ത​റ​പ​റ്റി​ച്ച്​ തി​രി​ച്ചു​വ​ര​വ്​ ഗം​ഭീ​ര​മാ​ക്കി​യ കോ​ൺ​ഗ്ര​സി​ന്​ 2022ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യി​ൽ​നി​ന്ന്​ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്​ ഫ​ല​ങ്ങ​ൾ. മാ​ണ്ഡി​ക്ക്​ പു​റ​മെ ഫ​തേ​ഹ്​​പൂ​ർ, അ​ർ​കി, ജു​ബ്ബാ​ൽ-​കോ​ട്​​ഖാ​യ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം.

വ​ട​ക്കു​കി​ഴ​ക്ക്​ പി​ടി​ച്ച്​ ബി.​ജെ.​പി സ​ഖ്യം

അ​സം, മേ​ഘാ​ല​യ, മി​സോ​റാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളും തൂ​ത്തു​വാ​രി​ ബി.​ജെ.​പി സ​ഖ്യം. അ​സ​മി​ൽ സാ​മാ​ജി​ക​ർ മ​രി​ച്ചും കൂ​റു​മാ​റി​യും ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളി​ലാ​ണ്​ സ​ഖ്യം വ​ൻ​വി​ജ​യം നേ​ടി​യ​ത്. തൗ​റ, മ​രി​യാ​നി, ഭ​വാ​നി​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​നാ​യി സ​ഭ​യി​ലെ​ത്തി​യ​വ​ർ ഇ​ത്ത​വ​ണ ബി.​ജെ.​പി ടി​ക്ക​റ്റി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​പ്പോ​ൾ ബോ​ഡോ​ലാ​ൻ​ഡ്​ മേ​ഖ​ല​യി​ലെ ഗൊ​സാ​യി​ഗോ​ൺ, താ​മ​ൽ​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പീ​പി​ൾ​സ്​ പാ​ർ​ട്ടി ലി​ബ​റ​ലും വി​ജ​യി​ച്ചു.

മേ​ഘാ​ല​യ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ നാ​ഷ​ന​ൽ പീ​പി​ൾ​സ്​ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ര​ണ്ടു സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ മോ​ഫ​ലാ​ങ്ങി​ൽ മു​ൻ ഫു​ട്​​ബാ​ള​ർ യൂ​ജെ​നി​സ​ൺ ലി​ങ്​​ദോ യു​നൈ​റ്റ​ഡ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി ടി​ക്ക​റ്റി​ലും വി​ജ​യി​ച്ചു. മി​സോ​റാ​മി​ൽ മി​സോ നാ​ഷ​ന​ൽ ഫ്ര​ണ്ട്​ ഒ​രു സീ​റ്റി​ൽ വി​ജ​യി​ച്ചു. ര​ണ്ടു സം​സ്​​ഥാ​ന​ങ്ങ​ളി​ലും വി​ജ​യി​ച്ച മൂ​ന്നു പാ​ർ​ട്ടി​ക​ളും ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​ക​ളാ​ണ്.

കോ​ൺ​ഗ്ര​സി​നൊ​പ്പം രാ​ജ​സ്ഥാ​ൻ

നേ​ര​ത്തെ ബി.​ജെ.​പി​ക്കൊ​പ്പ​മാ​യി​രു​ന്ന ധ​രി​യാ​വാ​ദി​ലും സി​റ്റി​ങ്​ സീ​റ്റാ​യ വ​ല്ല​ഭ്​​ന​ഗ​റി​ലും കോ​ൺ​ഗ്ര​സ്​ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്​ ഗെ​ഹ്​​ലോ​ട്ട്​ ന​യി​ക്കു​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ​നേ​ട്ട​മാ​യി. ര​ണ്ടി​ട​ത്തും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ​ വി​ജ​യം. ഇ​തോ​ടെ, 200 അം​ഗ സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്​ സാ​ന്നി​ധ്യം 108 ആ​യ​പ്പോ​ൾ ബി.​ജെ.​പി​ 71 ആ​യി ചു​രു​ങ്ങി.

മ​ധ്യ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി​ക്ക്​ മേ​ൽ​ക്കൈ

ഖാ​ണ്ഡ്​​വ​യി​ൽ ലോ​ക്​​സ​ഭ​യി​ലേ​ക്കും റാ​യ്​​ഗോ​ൺ, പ്രി​ഥ്വി​പൂ​ർ, ജൊ​ബാ​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്നി​ട​ത്ത്​ വി​ജ​യം പി​ടി​ച്ച്​ ബി.​ജെ.​പി. കോ​ൺ​ഗ്ര​സി​നൊ​പ്പ​മാ​യി​രു​ന്ന ജൊ​ബാ​ത്​ ബി.​ജെ.​പി പി​ടി​ച്ച​പ്പോ​ൾ പാ​ര​മ്പ​ര്യ ബി.​ജെ.​പി ത​ട്ട​ക​മാ​യ റാ​യ്​​ഗോ​ൺ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​നെ ക​നി​ഞ്ഞു. കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ബ്ര​ജേ​ന്ദ്ര സി​ങ്​ റാ​േ​ഥാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന പ്രി​ഥ്വി​പൂ​റി​ലും ബി.​ജെ.​പി ജ​യി​ച്ചു. വി​ജ​യ​ത്തോ​ടെ 230 അം​ഗ സ​ഭ​യി​ൽ ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 128 ആ​യി. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ കോ​ൺ​ഗ്ര​സി​‍െൻറ സി​റ്റി​ങ്​ സീ​റ്റാ​യ ദെ​ഗ്​​ലൂ​ർ ഇ​ത്ത​വ​ണ​യും പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്നു. 41,917 വോ​ട്ടു​ക​ൾ​ക്കാ​ണ്​ ജി​തേ​ഷ്​ അ​ന്താ​പു​ർ​ക​റി​‍െൻറ വി​ജ​യം.

ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്​ കോ​ൺ​ഗ്ര​സി​നെ തു​ണ​ച്ചു

ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒാ​രോ​ന്ന്​ വി​ജ​യി​ച്ച്​ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും.മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​ടെ നാ​ടാ​യ ഹാ​വേ​രി ജി​ല്ല​യി​ലെ ബി.​ജെ.​പി​യു​ടെ സി​റ്റി​ങ് സീ​റ്റാ​യ ഹ​ന​ഗ​ൽ കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തു.ജെ.​ഡി-​എ​സിെൻറ സി​റ്റി​ങ് സീ​റ്റാ​യ വി​ജ​യ​പു​ര ജി​ല്ല​യി​ലെ സി​ന്ദ​ഗി​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി.​ജെ.​പി ജ​യി​ച്ചു.ആ​ന്ധ്ര​യി​ലെ ബ​ദ്​​വേ​ൽ സീ​റ്റി​ൽ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി ദ​സ​രി സു​ധ 90,000 ലേ​റെ ഭൂ​രി​പ​ക്ഷ​വു​മാ​യി വി​ജ​യി​ച്ച​പ്പോ​ൾ തെ​ല​ങ്കാ​ന​യി​ലെ ഹു​സൂ​റാ​ബാ​ദി​ൽ ബി.​ജെ.​പി​യും വി​ജ​യി​ച്ചു.

2018ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1683 വോ​ട്ടു​മാ​ത്രം നേ​ടി​യി​ട​ത്താ​ണ്​ ബി.​ജെ.​പി ഇ​ത്ത​വ​ണ ഭ​ര​ണ​ക​ക്ഷി​യാ​യ ടി.​ആ​ർ.​എ​സി​നെ​യും ക​ട​ന്ന്​ ജ​യം​തൊ​ട്ട​ത്.ബിഹാറിൽ സീറ്റുകൾ നിലനിർത്തി ജെ.ഡി.യുനാലു വർഷത്തിനു ശേഷം തെരഞ്ഞെടുപ്പ്​ ഗോദയിൽ ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവ്​ തിരിച്ചെത്തിയിട്ടും ഉപതെരഞ്ഞെടുപ്പ്​ നടന്ന രണ്ട്​ സിറ്റിങ്​ സീറ്റുകളും നിലനിർത്തി നിതീഷ്​ കുമാറി​‍െൻറ ജനതാദൾ യു. മും​ഗേറിലെ താരാപുർ, ദർബംഗയിലെ കുശേശ്വർ അസ്​താൻ എന്നിവയാണ്​ വാശിയേറിയ പോരാട്ടത്തിൽ ഭരണകക്ഷി നിലനിർത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bypollscongress
News Summary - india bypolls result
Next Story