കാലാവസ്ഥ പ്രവചന പരിധിയിൽ പാക് അധീന കശ്മീർ
text_fieldsന്യൂഡൽഹി: കാലാവസ്ഥ പ്രവചന ഭൂപരിധിയിൽ പാക് അധീന കശ്മീർ ഉൾപ്പെടുത്തി ഇന്ത്യ. നേരത്തേയുള്ള രീതിയിൽ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമാണ് മാറ്റം വരുത്തിയത്. ജമ്മു–കശ്മീർ, ലഡാക്കിെൻറ വടക്കൻ മേഖലയായ ജിൽജിത്, ബാൾട്ടിസ്താൻ, മുസഫറാബാദ് എന്നിവയാണ് കാലാവസ്ഥ പ്രവചനത്തിൽ ഉൾപ്പെടുത്തിയത്. പ്രതിദിന കാലാവസ്ഥ ബുള്ളറ്റിനിൽ പാക് അധീന കശ്മീരും പരാമർശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ എം. മഹാപാത്ര പറഞ്ഞു.
ജിൽജിത്, ബാൾട്ടിസ്താൻ എന്നിവ ഇന്ത്യയുടെ അവിഭാജ്യഘടകമെന്നാണ് സർക്കാർ നിലപാട്. അവിടെയും മുസഫറാബാദിലും തെരഞ്ഞെടുപ്പു നടത്തുന്നതിന് പാകിസ്താൻ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
