Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ദേശീയദിനാചരണം:...

പാക്​ ദേശീയദിനാചരണം: വിഘടനവാദി നേതാക്കൾക്ക്​​ ക്ഷണം; ഇന്ത്യ പ​ങ്കെടുക്കില്ല

text_fields
bookmark_border
പാക്​ ദേശീയദിനാചരണം: വിഘടനവാദി നേതാക്കൾക്ക്​​ ക്ഷണം; ഇന്ത്യ പ​ങ്കെടുക്കില്ല
cancel

ന്യൂഡൽഹി: പാകിസ്​താൻ ഹൈകമീഷനിൽ നടക്കുന്ന പാക്​ ദേശീയ ദിനാചരണത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികൾ പ​ങ്കെട ുക്കില്ല. ആഘോഷപരിപാടിയിൽ പ​ങ്കെടുക്കുന്നതിന്​ ജമ്മുകശ്​മീരിൽ നിന്നുള്ള വിഘടനവാദി നേതാക്കളെ ക്ഷണിച്ചതിൽ പ് രതിഷേധിച്ചാണ്​ ഇന്ത്യയുടെ പിൻമാറ്റം. ഡൽഹിയിലെ പാക്​ ഹൈമീഷനിൽ നടക്കുന്ന പരിപാടിയിലേക്ക്​ 30 ഹുറിയത്ത്​ നേതാക്കളെയാണ്​ പാക്​ അധികൃതർ ക്ഷണിച്ചിരിക്കുന്നത്​.

പുൽവാമ ആക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ വിഘടനവാദി നേതാക്കൾക്കും സംഘടനകൾക്കുമെതിരെ കേന്ദ്രസർക്കാർ കർശന നടപടികളെടുത്തിരുന്നു. എന്നാൽ ഇന്ത്യയുടെ നടപടി മാനിക്കാതെ ഹുറിയത്ത്​ നേതാക്കളെ ക്ഷണിച്ച നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്​താൻ നേരിട്ട്​ ഇടപെടുന്നുവെന്നതി​​െൻറ സൂചനയാണ്​. പാകിസ്​താ​​െൻറ ഇരട്ടത്താപ്പ്​ അംഗീകരിക്കാനാവില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ ​അറിയിച്ചു.

കഴിഞ്ഞ അഞ്ച് വ‍ർഷവും ഹുറിയത്ത് നേതാക്കളെ ക്ഷണിക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നെങ്കിലും വിട്ടു നിൽക്കുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല.

ഇന്ത്യയും പാകിസ്​താനും തമ്മിലുണ്ടാക്കിയ ലാഹോർ ഉടമ്പടിയുടെ സ്​മരണയിൽ മാർച്ച് 23നാണ് പാക് ദേശീയ ദിനം ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ്​ പാക് ഹൈകമീഷൻ ആസ്ഥാനത്ത് ദേശീയ ദിനാഘോഷപരിപാടികൾ നടത്താറുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeparatistsBoycotNational Day EventIndia News
News Summary - India Boycotts Pak National Day Event In Delhi After Separatists Invited- India news
Next Story