Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷ് പോയാലും ഇൻഡ്യ സഖ്യത്തെ ബാധിക്കില്ല -മമത ബാനർജി

text_fields
bookmark_border
Mamata Banerjee
cancel

കൊൽക്കത്ത: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോയാലും അത് ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മമതയുടെ പ്രസ്താവന. നിതീഷ് കുമാറിന്റെ പോക്ക് ഇൻഡ്യ സഖ്യത്തെ കാര്യമായി ബാധിക്കില്ലെന്നാണ് മമത വ്യക്തമാക്കിയിരിക്കുന്നത്.

ബിഹാറിലെ ജനങ്ങളുടെ കണ്ണിൽ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായി. നിതീഷ് കുമാർ പോയാൽ തേജസ്വി യാദവിന് എളുപ്പത്തിൽ ബിഹാറിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും മമത ബാനർജി പറഞ്ഞു. അടുത്ത ഏഴ് ദിവസത്തിനകം കേന്ദ്രസർക്കാർ ഫണ്ട് നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി.

ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. ഞായറാഴ്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വാർത്തകളുണ്ട്. നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാർ നിതീഷ് കുമാർ പിരിച്ചുവിടും. ബി.ജെ.പി നേതാവ് സുശീൽ കുമാർ ആയിരിക്കും ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INDIA bloc won’t be much affected if Nitish quits: Mamata
Next Story