Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണ്ഡല പുനഃർനിർണയത്തിൽ...

മണ്ഡല പുനഃർനിർണയത്തിൽ ആശങ്ക; വനിതാ സംവരണ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഇൻഡ്യാ സഖ്യം

text_fields
bookmark_border
മണ്ഡല പുനഃർനിർണയത്തിൽ ആശങ്ക; വനിതാ സംവരണ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഇൻഡ്യാ സഖ്യം
cancel

ന്യൂഡൽഹി: വനിതാ സംവരണത്തിന് എതിരല്ലെങ്കിലും, ഇതിന്‍റെ മറവിൽ നടത്തുന്ന മണ്ഡല പുനഃർനിർണയത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ വനിതാ സംവരണ ബില്ലിനെ എതിർക്കുമെന്ന് ഇൻഡ്യാ സഖ്യം. സഖ്യകക്ഷികൾ ഒറ്റക്കെട്ടായി പാർലമെന്‍റിൽ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്നും സഖ്യനേതാക്കളുടെ യോഗത്തിന് ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

“ഞങ്ങൾ വനിതാ സംവരണത്തെ അനുകൂലിക്കുന്നു. അവർ മണ്ഡല പുനഃർനിർണവുമായി തന്ത്രങ്ങൾ മെനയുകയാണ്. ഞങ്ങൾക്ക് ഒരു നിലപാടുണ്ട്. ഈ ബില്ലിനെ ഞങ്ങൾ എതിർക്കുന്നു. ഇത് പ്രതിപക്ഷത്തിന്‍റെ ഒറ്റക്കെട്ടായ തീരുമാനമാണ്. ഞങ്ങൾ വനിതാ സംവരണത്തിന് എതിരല്ല. സെൻസസിൽ വ്യക്തതയില്ല… ഞങ്ങൾ തീർച്ചയായും മണ്ഡല പുനഃർനിർണയ ബില്ലിന് എതിരാണ്, പ്രതിപക്ഷം മണ്ഡല പുനഃർനിർണ ബില്ലിനെതിരെ വോട്ട് ചെയ്യും" ഖാർഗെ പറഞ്ഞു.

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെടുമെന്നും മണ്ഡല പുനഃർനിർണയയ കമ്മീഷൻ ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ കൈയിലുള്ള ആയുധമാണെന്നുംകോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് സഖ്യ നേതാക്കൾ തീരുമാനമെടുത്തത്. ബിൽ അവതരിപ്പിച്ച രീതിയെക്കുറിച്ച് പാർട്ടികൾ ആക്ഷേപം ഉന്നയിച്ചു.

'നമ്മളെല്ലാവരും വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുന്നു. പക്ഷേ അവർ അത് കൊണ്ടുവന്ന രീതിയിൽ ഞങ്ങൾക്ക് സംശയങ്ങളുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണ്' ഖാർഗെ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മണ്ഡല പുനഃർനിർണയത്തിൽ അവർ ചില തന്ത്രങ്ങൾ പയറ്റുകയാണ്. എല്ലാ പാർട്ടികളും ഒന്നിച്ച് പാർലമെന്റിൽ പോരാടണം. ഈ ബില്ലിനെ ഞങ്ങൾ എതിർക്കും, പക്ഷേ (സ്ത്രീകൾക്കുള്ള) സംവരണത്തിന് ഞങ്ങൾ എതിരല്ല,'അദ്ദേഹം പറഞ്ഞു.

33 ശ​ത​മാ​നം വ​നി​ത സം​വ​ര​ണം ന​ട​പ്പാ​ക്കാ​നെ​ന്ന പേ​രി​ൽ ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 543ൽ ​നി​ന്ന് 850 ആ​ക്കി ഉ​യ​ർ​ത്തു​ന്ന മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ ബി​ൽ ആണ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ​ക്ക് കഴിഞ്ഞ ദിവസം വി​ത​ര​ണം ചെ​യ്തത്. ബി​ൽ നി​യ​മ​മാ​യാ​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 815ൽ ​ക​വി​യാ​ത്ത അം​ഗ​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് 35ൽ ​കൂ​ടാ​ത്ത അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.

ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ, ഡ​ൽ​ഹി, ജ​മ്മു-​ക​ശ്മീ​ർ, പു​തു​ച്ചേ​രി കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ബി​ൽ എ​ന്നീ മൂ​ന്നു ബി​ല്ലു​ക​ളാ​യാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള നി​യ​മ​നി​ർ​മാ​ണം സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ടെ പു​ന​ർ നി​ർ​ണ​യ​വും മ​ണ​ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി നി​ർ​ണ​യ​വും ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള​താ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ-2026 എ​ന്ന് ബി​ല്ലി​ന്റെ ആ​മു​ഖ​ത്തി​ലു​ണ്ട്. ​​

നി​ല​വി​ലെ 543 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 33 ശ​ത​മാ​നം വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്യു​ന്ന​തി​നു​പ​ക​രം, വ​നി​ത​ക​ൾ​ക്ക് ന​ൽ​കാ​നെ​ന്ന പേ​രി​ൽ ആ​കെ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം 850 ആ​ക്കി ഉ​യ​ർ​ത്താ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് ബി​ൽ. ബി​ല്ലു​ക​ൾ എം.​പി​മാ​ർ​ക്ക് ന​ൽ​കാ​ത്ത​ത് പ്ര​തി​പ​ക്ഷം വി​വാ​ദ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മൂ​ന്നു ബി​ല്ലു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എം.​പി​മാ​ർ​ക്ക് ന​ൽ​കി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ ക​മീ​ഷ​ൻ, 2011ലെ ​സെ​ൻ​സ​സ് ആ​ധാ​ര​മാ​ക്കി​യാ​ണ് മ​ണ്ഡ​ല​ങ്ങ​ളു​ടെ വ​ലു​പ്പ​വും അ​തി​ർ​ത്തി​യും പു​നഃ​​ക്ര​മീ​ക​രി​ക്കു​ക. ഇ​തി​നാ​യി 2026ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി വ​നി​ത സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന 2023ലെ ​നി​യ​മ​ഭേ​ദ​ഗ​തി തി​രു​ത്തി 2011ലെ ​സെ​ൻ​സ​സ് ആ​ധാ​ര​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി​യും ബി​ല്ലി​ലു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യു​ടെ 81ാം അ​നു​ച്ഛേ​ദം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള​താ​ണ് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DelimitationopposeINDIA BlocWomen’s Reservation Bill
News Summary - Govt Playing Tricks': INDIA Bloc To Oppose Women’s Reservation Bill Over Delimitation Concerns
Next Story