കെജ്രിവാളിന്റെ ആരോഗ്യം: ഇൻഡ്യ മുന്നണി സമരത്തിന്
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി മോശമായത് ചൂണ്ടിക്കാട്ടി ഇൻഡ്യ മുന്നണി പ്രതിഷേധത്തിനൊരുങ്ങുന്നു.
ജൂലൈ 30ന് ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ ഇൻഡ്യ മുന്നണി നേതാക്കൾ പങ്കെടുക്കും. കെജ്രിവാളിന്റെ ആരോഗ്യം അപകടത്തിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
കെജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് എട്ടുവരെ നീട്ടി വിചാരണ കോടതി. സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് നടപടി. ഇ.ഡിയുടെ കേസിൽ ജൂലൈ 31 വരെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. പ്രത്യേക ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

