Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കി 'ഇന്ത്യാ സഖ്യം'; നോട്ടീസ് അടുത്ത ആഴ്ച നൽകിയേക്കും

text_fields
bookmark_border
ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കി ഇന്ത്യാ സഖ്യം; നോട്ടീസ് അടുത്ത ആഴ്ച നൽകിയേക്കും
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യാ' സഖ്യം. കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതിയ ഇംപീച്ച്‌മെന്റ് നോട്ടീസ് തയ്യാറാക്കി വരികയാണെന്നും അടുത്ത ആഴ്ച തന്നെ ഇത് പാർലമെന്റിൽ സമർപ്പിച്ചേക്കുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ കമ്മീഷനകത്തുതന്നെ കടുത്ത വിയോജിപ്പുകളുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷം നീക്കം വേഗത്തിലാക്കിയത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ, കഴിഞ്ഞ 10 മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത വിവിധ തീരുമാനങ്ങളിൽ മറ്റ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണയെങ്കിലും ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ, കമ്മീഷനുള്ളിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്നും വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന ആദ്യ ഇംപീച്ച്‌മെന്റ് ശ്രമമല്ല ഇത്. മുൻപ് ഏപ്രിൽ 24-ന് 'തെളിയിക്കപ്പെട്ട മോശം പെരുമാറ്റം' (proven misbehaviour) ആരോപിച്ച് 73 രാജ്യസഭാ എം.പിമാർ ഒപ്പിട്ട നോട്ടീസ് സമർപ്പിച്ചിരുന്നു. ഒൻപത് നിർണായക ആരോപണങ്ങളാണ് അന്ന് ഉന്നയിച്ചിരുന്നത്. അതിന് മുൻപ് മാർച്ചിൽ നൽകിയ നോട്ടീസുകൾ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും തള്ളിയിരുന്നു.

മുൻപ് ഒപ്പുവെച്ച 73 എം.പിമാരിൽ ഏഴ് പേർ ഇതിനകം മുന്നണി നിലപാട് മാറ്റിയ സാഹചര്യത്തിലും, തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ കൂടി ഉൾപ്പെടുത്തേണ്ടതിനാലുമാണ് പുതിയ നോട്ടീസ് സമർപ്പിക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചത്. പാർലമെന്റിലെ നിലവിലെ അംഗബലവും പുതിയ തെളിവുകളും കണക്കിലെടുത്താകും പുതിയ നീക്കം.

സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കുന്നതിന് തുല്യമായ സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റുന്നതിനും ആവശ്യമായിട്ടുള്ളത്. ആവശ്യമായത്ര എം.പിമാർ ഒപ്പിട്ട പ്രമേയം സമർപ്പിക്കുകയും, അത് സ്വീകരിക്കപ്പെട്ടാൽ അന്വേഷണ സമിതി രൂപീകരിക്കുകയും വേണം. തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാൽ മാത്രമേ സി.ഇ.സിയെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കി 'ഇന്ത്യാ സഖ്യം'; നോട്ടീസ് അടുത്ത ആഴ്ച നൽകിയേക്കും
Next Story