ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിർമിക്കാനൊരുങ്ങി ഇന്ത്യ
text_fieldsന്യൂഡല്‍ഹി: നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് നാവിക പ്രതിരോധ സാന്നിധ്യം കണക്കിലെടുത്താണ് നാവിക സേനയുടെ ശക്തിവര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്കായി ഇന്ത്യ ഒരുങ്ങുന്നത്.
സേനക്കു വേണ്ടി ബൃഹത്തായ പദ്ധതിയാണ് ആവിഷ്കരിക്കുന്നതെന്ന് നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ ചതുഷ്‌കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന ഒരുങ്ങുകയാണെന്നും ലാൻബ പറഞ്ഞു. നാവിക ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കെതിരായ ഏതുഭീഷണിയേയും പ്രതിരോധിക്കാൻ നാവികസേന സജ്ജമാണെന്നും ലാൻബ കൂട്ടിച്ചേർത്തു. സേനയെ ശക്തിപ്പെടുത്താൻ കൂടുതൽ യുദ്ധക്കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുത്തന്‍ ആയുധസാമഗ്രികള്‍ തുടങ്ങിയവ വികസിപ്പിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
