നീരവ് മോദിയെ അറസ്റ്റ് ചെയ്യാൻ ഹോേങ്കാങിനോട് ഇന്ത്യ ആവശ്യപ്പെട്ടു
text_fieldsന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്യാൻ ഹോേങ്കാങ് ഭരണാധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടു. പി.എൻ.ബി ബാങ്കിൽ നിന്ന് വൻ തുക വായ്പയെടുത്ത് രാജ്യംവിട്ട നീരവ് മോദി ഹോേങ്കാങ്ങിലുണ്ടെന്നാണ് അന്വേഷണ എജൻസികളുടെ വിശ്വാസം. ഇതിെൻറ അടിസ്ഥാനത്തിലാണ് നീരവിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ എജൻസികൾ ആവശ്യപ്പെട്ടത്.
നീരവ് മോദിയെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട വിവരം വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ലോക്സഭയെ അറിയിച്ചിട്ടുണ്ട്. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പി.എൻ.ബി ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് രാജ്യം വിട്ടത്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സി.ബി.െഎ ഫെബ്രുവരിയിൽ അന്വേഷണം ആരംഭിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
