ഏഷ്യയിൽ കമ്പ്യൂട്ടർ വൈറസ് ഏറ്റവും നാശം വിതച്ചത് ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ലോകമെങ്ങും ഭീതിവിതച്ച വാണാക്രൈക്കുപിന്നാലെ വ്യാപിച്ച ‘പെറ്റ്യ’ റാൻസംവെയർ ഏഷ്യൻരാജ്യങ്ങളിൽ ഏറ്റവും നാശം വിതച്ചത് ഇന്ത്യയിലെന്ന് സെക്യൂരിറ്റി സോഫ്റ്റ്വെയർ ഫേം സിമാൻടെക് എന്ന സോഫ്റ്റ്വെയർ കമ്പനി അറിയിച്ചു. സൈബർ ആക്രമണത്തിന് വിധേയമായ ലോകരാഷ്ട്രങ്ങളിൽ ഏഴാംസ്ഥാനത്താണ് ഇന്ത്യ.
റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ രാഷ്ട്രങ്ങളാണ് ‘പെറ്റ്യ’ റാൻസംവെയറിെൻറ ആക്രമണത്തിന് കൂടുതൽ ഇരയായത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ചൈന, ജപ്പാൻ എന്നീ രാഷ്ട്രങ്ങളിലെ കമ്പ്യൂട്ടറുകളെയും ‘പെറ്റ്യ’ റാൻസംവെയർ തകരാറിലാക്കി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ലോകരാഷ്ട്രങ്ങൾ റാൻസംവെയർ എന്ന പേരിലറിയപ്പെടുന്ന വിനാശകാരികളായ കമ്പ്യൂട്ടർ വൈറസുകളുടെ ഇരകളാകുന്നത്. നേരേത്തനടന്ന സൈബർആക്രമണത്തിൽ നൂറോളം രാഷ്ട്രങ്ങളിലെ കമ്പ്യൂട്ടറുകൾ തകരാറിലായിരുന്നു.
