ന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ 15 പുതിയ സൈനിക ബറ്റാലിയനുകളെ വിന്യസിക്കും. ബി.എസ്.എഫിെൻറ ആറ് ബറ്റാലിയനും ഇന്തോ-തിബത്തൻ ബോർഡർ പൊലീസിലെ (െഎ.ടി.ബി.പി) ഒമ്പത് ബറ്റാലിയനെയും അയക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഒാരോ സംഘത്തിലും 1000 ജവാന്മാരും ഉദ്യോഗസ്ഥരുമുണ്ടാവും. അസം, വെസ്റ്റ് ബംഗാൾ, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലായിരിക്കും ബി.എസ്.എഫ് സേനയെ അയക്കുക. ഇതിനായി കൂടുതൽ പേരെ നിയമിക്കാനുള്ള പദ്ധതി ബി.എസ്.എഫ് തയാറാക്കിയിട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലായിരിക്കും െഎ.ടി.ബി.പി സേനയെ അയക്കുക. 12 സംഘത്തെ തയാറാക്കാനായിരുന്നു പദ്ധതിയെങ്കിലും ഒമ്പതെണ്ണം മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്ന് െഎ.ടി.ബി.പി അറിയിച്ചു.