തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്താനും
text_fieldsന്യൂഡൽഹി: തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യ പാക്കിസ്താന് കൈമാറി. അതുപോലെ തന്നെ പാക്കിസ്താന്റെ കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യക്കും കൈമാറി. തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഇത്തരത്തിൽ എല്ലാവര്‍ഷവും തടവുകാരുടെ പട്ടിക കൈമാറുന്നത്. ഇന്ന് ഡിപ്ലോമാറ്റിക് ചാനൽ വഴിയാണ് ഇന്ത്യയും പാകിസ്താനും ഇരുരാജ്യങ്ങളിലുമുള്ള കസ്റ്റഡിയിലുള്ളവരുടെ പട്ടിക കൈമാറിയത്.
‘പാകിസ്താന്റെ കസ്റ്റഡിയിലുള്ള സിവിലിയൻ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും കാണാതായ ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും എത്രയും വേഗം മോചിപ്പിച്ച് തിരിച്ചയയ്ക്കണമെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ 167 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും സിവിലിയൻ തടവുകാരെയും മോചിപ്പിച്ച് തിരിച്ചയക്കുന്നത് വേഗത്തിലാക്കാനും പാകിസ്താനോട് ആവശ്യപ്പെടടതായി വിദേശകാര്യ മന്ത്രാലയം പ്രസ്തവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

