Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദത്തോട്...

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യയും മലേഷ്യയും

text_fields
bookmark_border
ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യയും മലേഷ്യയും
cancel
Listen to this Article

ക്വ​ലാ​ലം​പൂ​ർ: ഭീ​ക​ര​വാ​ദം നേ​രി​ടു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യോ ഇ​ര​ട്ട​ത്താ​പ്പോ ഇ​ല്ലെ​ന്നും ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും പ്ര​ഖ്യാ​പി​ച്ചു. മ​ലേ​ഷ്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹി​മും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കൊ​ടു​വി​ലാ​ണ് ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്.

വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച​യാ​ണ് മോ​ദി മ​ലേ​ഷ്യ​യി​ൽ എ​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​യി 11 ക​രാ​റു​ക​ളി​ലും ഇ​രു​വ​രും ഒ​പ്പു​വെ​ച്ചു. സെ​മി​ക​ണ്ട​ക്ർ രം​ഗ​ത്തെ ആ​ഴ​മേ​റി​യ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ക​രാ​റും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വ്യാ​പാ​ര​ത്തി​ന് പ്രാ​ദേ​ശി​ക ക​റ​ൻ​സി​ക​ളാ​യ ഇ​ന്ത്യ​ൻ രൂ​പ​യും മ​​ലേ​ഷ്യ​ൻ റി​ങ്കി​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ മോ​ദി​യും അ​ൻ​വ​ർ ഇ​ബ്രാ​ഹി​മും സ്വാ​ഗ​തം ചെ​യ്തു. ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും ത​മ്മി​ലെ ബ​ന്ധം പ്ര​ത്യേ​ക​ത​യു​ള്ള​താ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട മോ​ദി, മ​ലേ​ഷ്യ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​വും പ്ര​ഖ്യാ​പി​ച്ചു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ​ക്ക് സ്ഥി​രാ​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​ന് മ​ലേ​ഷ്യ പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു.

മ​ലേ​ഷ്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മ​ന്ത്രി​മാ​ർ, പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ, സെ​ന​റ്റ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ഇ​വ​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ മോ​ദി പ്ര​ശം​സി​ച്ചു. മ​ലേ​ഷ്യ​യു​ടെ വി​ക​സ​ന​ത്തി​ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ ​മോ​ദി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaterrorismIndia
News Summary - India and Malaysia say no compromise on terrorism
Next Story