Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയെ നേരിട്ട്, ഗുരുതരമായി ബാധിക്കുമെന്ന് ഗീതാ ഗോപിനാഥ്

text_fields
bookmark_border
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയെ നേരിട്ട്, ഗുരുതരമായി ബാധിക്കുമെന്ന് ഗീതാ ഗോപിനാഥ്
cancel

ന്യൂഡല്‍ഹി: യു.എസ്- ഇറാൻ യുദ്ധവും തുടർന്നുമ്ടായ പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ഗുരുരമായി ബാധിക്കുമെന്ന് ഐ.എം.എഫ്. മുൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും സാമ്പത്തികവിദഗ്ധയുമായ ഗീതാ ഗോപിനാഥ്. പശ്ചിമേഷ്യൻ സംഘർഷം നേരിട്ട് ബാധിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിസന്ധിയുടെ സാമ്പത്തികാഘാതം ഇനിയും പ്രകടമായിത്തുടങ്ങിയിട്ടില്ലെന്നും അവർ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എണ്ണ-വാതക ഇറക്കുമതിക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെയും യുദ്ധം ഗുരുതരമായി ബാധിച്ചു. ഗൾഫിൽ തൊഴിലെടുക്കുന്ന പ്രവാസി ഇന്ത്യക്കാരിൽനിന്നുള്ള നിക്ഷേപത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

പ്രതിസന്ധി വിലക്കയറ്റത്തിൽ മാത്രം ഒതുങ്ങില്ല. ലഭ്യതക്കുറവ് വൻപ്രതിസന്ധി സൃഷ്ടിക്കും. കപ്പലുകൾ മിഡിൽ ഈസ്റ്റിൽ നിന്ന് രാജ്യത്തേക്ക് ഇന്ധനം കൊണ്ടുപോകാത്തതിനാൽ ഇന്ത്യ ഇതിനകം തന്നെ എൽ.പി.ജി പാചക വാതക ക്ഷാമം നേരിടുന്നു. എണ്ണയ്ക്കും വാതകത്തിനും പുറമേ വളം, ഹീലിയം, സൾഫർ എന്നിവയെല്ലാം തടസ്സപ്പെട്ടു. ഇത്, 2022 ലെ റഷ്യ-ഉക്രെയ്ൻ ആഘാതത്തിൽ നിന്ന് നിലവിലെ സാഹചര്യത്തെ വ്യത്യസ്തമാക്കുന്നുവെന്ന് അവർ പറഞ്ഞു,

യുക്രൈൻയുദ്ധം തുടങ്ങുന്ന സമയത്തെ വിലക്കയറ്റം ഇപ്പോൾ ഉണ്ടായിട്ടില്ല. കോവിഡിനുശേഷം എണ്ണയുടെ ആവശ്യം കൂടിവരുന്ന സമയമായിരുന്നതാണ് അന്ന് വിതരണതടസ്സമുണ്ടായപ്പോൾ വില കുത്തനെ ഉയർന്നത്. ഇത്തവണ ആവശ്യം അത്രയ്ക്ക്‌ കൂടിയിട്ടില്ല. രാജ്യം പലയിടത്തുനിന്നും എണ്ണ വാങ്ങാൻ തുടങ്ങി. പരിസ്ഥിതിസൗഹൃദ ഊർജത്തിലേക്ക്‌ രാജ്യങ്ങൾ മാറിത്തുടങ്ങുകയും ചെയ്തു. ഇത്തവണ വില പരിധിവിട്ടുയരാതിരിക്കാൻ ഇത്‌ സഹായകമായി. അന്നത്തെ പ്രതിസന്ധിയെക്കാൾ ഭീകരമാണ് ഇപ്പോഴത്തെ സ്ഥിതി. ഹോർമുസിലെ തടസ്സം കൂടുതൽ ഉത്പന്നങ്ങളെയും രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. വളത്തിന്റെ ക്ഷാമം ഭക്ഷ്യോത്പാദനത്തെയും ബാധിച്ചേക്കാം. പ്രതിസന്ധി തുടർന്നാൽ കാർഷികോത്പാദനം കുറയാനിടയാക്കും. ഇത് അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരാൻ കാരണമാകുമെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastgita gopinathStrait of HormuzUS-IRAN attackindianews
News Summary - india among the worst hit by West Asia crisis, says Gita Gopinath; oil, food and fertilisers all at risk
Next Story