Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നശിപ്പിക്കാൻ ശ്രമിക്കുന്ന ജമ്മു കശ്മീരിന്‍റെ ആത്മാവിനെ ഇൻഡ്യ സഖ്യം സംരക്ഷിക്കും -കോൺഗ്രസ്

text_fields
bookmark_border
KC Venugopal
cancel

ശ്രീനഗർ: ബി.ജെ.പി നശിപ്പിക്കാൻ ശ്രമിക്കുന്ന ജമ്മു കശ്മീരിന്‍റെ ആത്മാവിനെ ഇൻഡ്യ സഖ്യം സംരക്ഷിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അതുകൊണ്ടാണ് ജമ്മു കശ്മീരിലെ ജനങ്ങളുമായി സൗഹൃദമുള്ള സർക്കാർ രൂപീകരിക്കാൻ കോൺഗ്രസും നാഷണൽ കോൺഫറൻസും ഒരുമിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

സഖ്യം യഥാർഥ്യമാകാനായി ചർച്ച നടത്തി. അവസാനം ഞങ്ങളുടെ നേതാക്കൾ ഒരു തീരുമാനത്തിലെത്തി. ഞങ്ങൾ ഒരുമിച്ച് പോരാടും, ജമ്മു കശ്മീർ ജയിക്കും. ജമ്മു കശ്മീരിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India alliance will save Jammu's soul as BJP tries to destroy it - Congress
Next Story