Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോശം കാലാവസ്ഥ: ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്‍റെ കുറ്റ വിചാരണ പ്രതിഷേധം മാറ്റാൻ ആലോചന

text_fields
bookmark_border
മോശം കാലാവസ്ഥ: ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്‍റെ കുറ്റ വിചാരണ പ്രതിഷേധം മാറ്റാൻ ആലോചന
cancel

ന്യൂഡൽഹി: ഇന്ന് ഡൽഹിയിൽ ഇൻഡ്യ സഖ്യം നടത്താനിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ കുറ്റ വിചാരണ പ്രതിഷേധം മാറ്റി വെക്കാൻ ആലോചനയെന്ന് റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് കാരണം.

ഇന്നലെ രാത്രി മുതൽ ഡൽഹിയിലെ കനത്ത മഴ വേദി നിർമാണം ഉൾപ്പെടെയുള്ള തയാറെടുപ്പുകളെ ബാധിച്ചിരുന്നു. ഉച്ചക്ക് 1 മണിക്ക് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലാണ് വൈകിട്ട് നാലുമണിയോടെ ഇംപീച്ച്മെന്‍റ് നടപടികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നത്.

നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ഡൽഹി ചലോ റാലിയുടെ തുടക്കമായാണ് ഇന്നത്തെ പ്രതിഷേധ സമരം. പൗരാവകാശ സംഘടനകൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടിയിൽ വോട്ടവകാശം നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - india alliance protest may postpone
Next Story