Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലും നേഹ ബോറയും ഐഷി ഘോഷും ഒരേവാഹനത്തിൽ; ഡൽഹിയെ ഇളക്കി മറിച്ച് സുപ്രീം കോടതിയിലേക്ക് ഇൻഡ്യ മുന്നണി പ്രക്ഷോഭ മാർച്ച്

text_fields
bookmark_border
രാഹുലും നേഹ ബോറയും ഐഷി ഘോഷും ഒരേവാഹനത്തിൽ; ഡൽഹിയെ ഇളക്കി മറിച്ച് സുപ്രീം കോടതിയിലേക്ക് ഇൻഡ്യ മുന്നണി പ്രക്ഷോഭ മാർച്ച്
cancel

ന്യൂഡൽഹി: എസ്.ഐ.ആർ നിർത്തിവെക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളെ ആവേശക്കടലാക്കി ഇൻഡ്യ മുന്നണിയുടെ 'ദില്ലി ചലോ' പ്രതിഷേധ മാർച്ച്. രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, നേഹ ബോറ, ഐഷി ഘോഷ്, ഡോ. വി. ശിവദാസ്, അഖിലേഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബസ്സിൽ നിന്നിറങ്ങി ഒരേ വാഹനത്തിലാണ് സഞ്ചരിക്കുന്നത്. തുറന്ന വാഹനത്തിൽ വൻ ജനക്കൂട്ടത്തിനിടയിലൂടെ സുപ്രീം കോടതി ലക്ഷ്യമാക്കിയാണ് ഇവരുടെ യാത്ര.

രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് എത്തിയ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നിരിക്കുന്നത്. കൊണാട്ട് പ്ലേസിൽ നിന്ന് ബൈരഖംബ റോഡിലേക്ക് പ്രവേശിച്ച മാർച്ചിൽ അനുഭവപ്പെടുന്ന കടുത്ത തിക്കും തിരക്കും കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് സാധിക്കുന്നില്ല. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വിവിഐപി നേതാക്കൾ തെരുവിലിറങ്ങിയതോടെ സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പെടാപാട് പെടുകയാണ്. ഡൽഹി പോലീസിനും കേന്ദ്രസേനയ്ക്കും പുറമെ ഉത്തർപ്രദേശ് പോലീസ്, ഹരിയാന പൊലീസ് എന്നിവരെ രംഗത്തിറക്കിയിട്ടും വൻ ജനസഞ്ചയത്തെ തടയാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല.

വലിയ തിക്കും തിരക്കും അനുഭവപ്പെടുന്ന മേഖലയിൽ പലർക്കും വീണ് പരിക്കേറ്റു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര ഹൂഡയുടെ മകൻ ദീപേന്ദ്ര ഹൂഡയെ പ്രവർത്തകർ തോളിലേറ്റിയാണ് ആനയിക്കുന്നത്. ഹരിയാനയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ അനുയായികൾ തങ്ങളുടെ നേതാക്കൾക്ക് ജയ്‍വിളികൾ മുഴക്കി മാർച്ചിൽ അണിനിരന്നു.

സുപ്രീം കോടതിയിലെത്തി അനുമതി ലഭിച്ചിട്ടുള്ള നേതാക്കൾ രജിസ്ട്രിയിൽ ഹർജി ഫയൽ ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തെരുവിലെ പ്രതിഷേധത്തോടൊപ്പം ഈ വിഷയത്തിൽ ശക്തമായ നിയമപോരാട്ടം കൂടി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

മുമ്പ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭവും ചോദ്യപേപ്പർ ചോർച്ചയിലെ സിജെപി പ്രക്ഷോഭവും കണ്ടിട്ടുണ്ടെങ്കിലും, ഒരു മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഷേധ മാർച്ചായി ഇത് മാറിയിരിക്കുകയാണ്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - INDIA alliance protest march to Supreme Court in Delhi
Next Story