ഇൻഡ്യ മുന്നണി യോഗം ആറിന്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപംനൽകാൻ പ്രതിപക്ഷ ഇൻഡ്യ മുന്നണി നേതാക്കൾ ഡിസംബർ ആറിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേരും. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒത്തൊരുമയോടെ നേരിടുന്നതിനുള്ള തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അഞ്ചു നിയമസഭ തെരഞ്ഞെടുപ്പ് ഫങ്ങൾ വന്നതിനുശേഷം യോഗം ചേരാനായിരുന്നു കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾക്ക് രൂപം നൽകുകയെന്നതാണ് ഉദ്ദേശ്യം. 26 കക്ഷികൾ അണിനിരക്കുന്ന ഇൻഡ്യ മുന്നണിയുടെ മൂന്നുയോഗങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. പട്ന, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലായിരുന്നു യോഗങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

