Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം യോഗം വിളിച്ച് ഇൻഡ്യ മുന്നണി

text_fields
bookmark_border
അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം യോഗം വിളിച്ച് ഇൻഡ്യ മുന്നണി
cancel

ന്യൂഡൽഹി: അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ജൂൺ ഒന്നിന് ഡൽഹിയിൽ യോഗം വിളിച്ച് ഇൻഡ്യ മുന്നണി. ഔദ്യോഗികമായി സ്ഥിരീകരണമായിട്ടില്ലെങ്കിലും മുന്നണി നേതാക്കളെ ഇതിലേക്ക് ക്ഷണിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ജാമ്യ കാലാവധി പൂർത്തിയാക്കി തിഹാർ ജയിലിൽ തിരിച്ചെത്തേണ്ടതിന്റെ തലേന്നാണ് യോഗം വിളിച്ചിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുന്നതിനൊപ്പം ഫലം പുറത്തുവരു​മ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കെല്ലാം യോഗത്തിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം പൂർത്തിയായപ്പോൾ എൻ.ഡി.എയെ താഴെയിറക്കി അധികാരം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇൻഡ്യ മുന്നണി നേതാക്കൾ. ജൂൺ നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INDIA Alliance called a meeting on the day of the last round of elections
Next Story