Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-അഫ്​ഗാൻ വ്യോമ...

ഇന്ത്യ-അഫ്​ഗാൻ വ്യോമ ഇടനാഴി പരിഗണന‍യിൽ– ഡോ. അശ്റഫ്​ ഗനി

text_fields
bookmark_border
ഇന്ത്യ-അഫ്​ഗാൻ വ്യോമ ഇടനാഴി പരിഗണന‍യിൽ– ഡോ. അശ്റഫ്​ ഗനി
cancel

അമൃത്സർ​: ഇന്ത്യയും അഫ്​ഗാനും ഇറാനും തമ്മിലുള്ള വ്യാപാരബന്ധത്തിന്​ ചമ്പഹാർ തുറമുഖത്തിന്​ പങ്കുവഹിക്കാനാകുമെന്ന്​ അഫ്​ഗാൻ പ്രസിഡൻറ്​ ഡോ. അശ്റഫ്​ ഗനി. ഇന്ത്യയുമായി ശക്തമായ ബന്ധമാണ്​ അഫ്​ഗാനുള്ളത്​. അഫ്​ഗാനിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന്​ ഇന്ത്യയുടെ ഭാഗത്തുനിന്ന്​ വിലമതിക്കുന്നതും സുതാര്യവുമായ സഹായ സഹകരണങ്ങളാണ്​ ഇതുവരെയുണ്ടായിരിക്കുന്നത്​. സൽമ അണക്കെട്ട്​ പണിതുയർത്താൻ ഇന്ത്യ നൽകിയ സഹായത്തിന്​ നന്ദി അറിയിക്കുന്നു. ഭീകരവാദത്തെ അടിച്ചമർത്താനുള്ള ഇന്ത്യയുടെ നടപടിക്ക്​ പിന്തുണയർപ്പിക്കുന്നുവെന്നും ഗനി പറഞ്ഞു.

പാകിസ്​താൻ മേഖലയിലൂടെ ഇന്ത്യ–അഫ്​ഗാൻ ചരക്കുനീക്കവും ഗതാഗതവും നിരോധിച്ചത്​ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്​. കാബൂളുമായി റോഡ്​, റെയിൽവേ മാർഗങ്ങളിലൂടെ വ്യാപാരം നടത്തുന്നത്​ പാകിസ്​താൻ നിരോധിച്ച സാഹചര്യത്തിൽ ​ ഇന്ത്യയുമായി വ്യോമ ഇടനാഴിയുടെ സാധ്യത പരിശോധിക്കുമെന്നും ഗനി പറഞ്ഞു.

അഫ്​ഗാൻ ഗൗരവതരമായ ഭീകരവാദ ഭീഷണിയാണ്​ നേരിടുന്നത്​. യു.എൻ പട്ടികയിലുള്ള 30ഒാളം തീവ്രവാദ ഗ്രൂപ്പുകൾ അഫ്​ഗാനിലെ സമാധാന അന്തരീഷം തകർക്കാൻ ശ്രമിക്കുന്നുണ്ട്​. ഇത്തരം തീവ്രവാദ സംഘടനകളിൽ നിന്നുമായി നിരവധി മരണങ്ങളാണ്​ കഴിഞ്ഞ വർഷം രാജ്യത്തുണ്ടായത്​. ഹാർട്ട്​ ഒാഫ്​ ഏഷ്യ സമ്മേളനം അഫ്​ഗാന്​ വഴിത്തരിവാകുമെന്നും ഗനി ചൂണ്ടിക്കാട്ടി.

അമൃതസറിൽ നടക്കുന്ന ഹാർട്ട്​ ഒാഫ്​ ഏഷ്യ സമ്മേളനത്തി​െൻറ രണ്ടാം ദിനത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള  ഉഭയകക്ഷി ചർച്ചക്കു ശേഷം സംസാരിക്കുകയായിരുന്നു​ അശ്റഫ്​ ഗനി. ഇന്ത്യ–അഫ്​ഗാൻ വ്യാപാരം ബന്ധം, നിക്ഷേപം, സുരക്ഷ, വ്യേമ ഗതാഗതം തുടങ്ങിയ നയതന്ത്ര പ്രധാനമായ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്​തു.

തീവ്രവാദം, രാഷ്‌ട്രീയമായ ഉല്‍പതിഷ്‌ണുത്വം എന്നീ വെല്ലുവിളികൾക്കെതിരെ പോരാടണമെന്ന്​ അഫ്​ഗാൻ വിദേശകാര്യമന്ത്രി സലാഹുദ്ദീൻ റബ്ബാനി പറഞ്ഞു. മ​ന്ത്രിതല സമ്മേളനത്തിൽ പാക്​ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്​ടാവ്​ സർതാജ്​ അസീസ്​ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cargoafganisthaninvestmentair corridorIndia News
News Summary - India, Afghanistan Discuss Air Cargo Link
Next Story