20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ 2025ഓടെ രാജ്യവ്യാപകമാക്കും -മോദി
text_fieldsന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ 2025ഓടെ രാജ്യവ്യാപകമാക്കുമെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. ലോക പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി നടന്ന പരിപാടിയിൽ 'മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങൾ വർധിപ്പിക്കൽ' എന്ന ഈ വർഷത്തെ പ്രമേയത്തെക്കുറിച്ച് വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുതന്നെ ഇന്ധന ഇറക്കുമതിയിൽ മുമ്പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ.
വേണ്ടതിെൻറ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് എഥനോൾ കലർത്തിയ ഇന്ധനത്തിെൻറ സാധ്യത രാജ്യത്ത് ഉപയോഗപ്പെടുത്തുക. 2030ലാണ് എഥനോൾ കലർത്തിയ പെട്രോൾ രാജ്യവ്യാപകമാക്കാൻ നിശ്ചയിച്ചതെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഉൗന്നൽ നൽകുന്നതിനാൽ 2025ൽ തന്നെ നടപ്പാക്കാൻ തീരുമാനിച്ചതായി മോദി പറഞ്ഞു. നിലവിൽ എട്ടര ശതമാനമാണ് എഥനോൾ ചേർക്കുന്നത്. അത് പത്തും വൈകാതെ 20ഉം ശതമാനമാക്കും– മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

