Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

6531 പുതിയ കോവിഡ് കേസുകൾ, 315 മരണം; ഒമിക്രോൺ കേസുകൾ 580ലേക്ക്

text_fields
bookmark_border
6531 പുതിയ കോവിഡ് കേസുകൾ, 315 മരണം; ഒമിക്രോൺ കേസുകൾ 580ലേക്ക്
cancel

ന്യൂഡൽഹി: രാജ്യത്ത് 6531 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 7141 പേർ രോഗമുക്തരായി. 315 മരണങ്ങൾ കൂടി കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,79,997 ആയി. 3,47,93,333 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.87 ശതമാനമാണ്.

അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 578 ആയി. 151 പേർ രോഗമുക്തി നേടി. ഡൽഹിയാണ് നിലവിൽ ഒമിക്രോൺ രോഗബാധിതുടെ പട്ടികയിൽ ഒന്നാമത്. 147 ഒമിക്രോൺ രോഗബാധിതരാണ് ഡൽഹിയിലുള്ളത്. മഹാരാഷ്ട്രയിൽ 141 ഒമിക്രോൺ ബാധിതരാണുള്ളത്. 57 ഒമിക്രോൺ കേസുകളാണ് കേരളത്തിലുള്ളത്.

ഇന്ത്യയിൽ 80 ശതമാനം പേർ ആദ്യ ഡോസ് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - india adds 6531 covid cases
Next Story