Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മരണം;...

കോവിഡ്​ മരണം; ലോകത്ത്​ പത്തിൽ ഒന്ന്​ ഇന്ത്യയിൽ

text_fields
bookmark_border
കോവിഡ്​ മരണം; ലോകത്ത്​ പത്തിൽ ഒന്ന്​ ഇന്ത്യയിൽ
cancel

ന്യൂഡൽഹി: ലോകത്ത്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരിൽ പത്ത​ുപേരിൽ ഒരാൾ ഇന്ത്യയിൽ. 99,773 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ലോകത്തിൽ ഇതുവരെ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ മരണങ്ങളിൽ പത്തുശതമാനവും ഇന്ത്യയിലാണ്​. സെപ്​റ്റംബറിൽ കോവിഡ്​ ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയർന്നിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്​ചക്കിടെ പ്രതിദിനം റിപ്പോർട്ട്​ ​​െചയ്യുന്ന മരണം​ 15 മുതൽ ​25 ശതമാനം വരെയായി ഉയർന്നു.

ആഗോളതലത്തിൽ പ്രതിദിനം 4,000 മുതൽ 6,000 വരെ കോവിഡ്​ മരണമാണ്​ റിപ്പോർട്ട്​ ​െചയ്യുന്നത്​. ഇന്ത്യയിൽ ഇത്​ ആയിരത്തിലധികവും. ഇന്ത്യയിൽ മരണനിരക്ക്​ സെപ്​റ്റംബറിൽ 1.56 ശതമാനമാണ്​. ഇന്ത്യയിൽ 63,94,069 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 81,484 പേർക്കാണ്​ വ്യാഴാഴ്​ച പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 1095 മരണവും വെള്ളിയാഴ്​ച സ്​ഥിരീകരിച്ചിരുന്നു.

ഇന്ത്യയേക്കാൾ കൂടുതൽ മരണം റിപ്പോർട്ട്​ ​െചയ്യുന്ന രാജ്യം യു.എസ് ആണ്​. രോഗബാധിതരുടെ എണ്ണത്തിലും യു.എസാണ്​ മുമ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USCovid indiaCovid death
News Summary - India accounts for a tenth of global deaths
Next Story