Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ ഡെപ്യൂട്ടി...

ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ കുൽഭൂഷൻ ജാദവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
Kulbhushan-Jadhav
cancel

ന്യൂഡൽഹി: പാകിസ്​താനിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ തടവിൽ കഴിയുന്ന ഇന്ത്യൻ നാവിക സേന കമാൻഡർ കു​ൽഭൂഷൻ ജാദവുമായി ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ഗൗരവ്​ അലുവാലിയ കൂടിക്കാഴ്​ച നടത്തി. നയതന്ത്ര സഹായം നൽകാമെന്ന പാകിസ്​താ​​​​​െൻറ വാഗ്​ദാനം സ്വീകരിച്ചാണ് ഗൗരവ്​ അലുവാലിയ കുൽഭൂഷൻ ജാദവിനെ കണ്ടത്​. അറസ്​റ്റിലായ ശേഷം ആദ്യമായാണ്​ ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക്​ കുൽഭൂഷ​ൻ ജാദവിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചത്​​.

വി​യ​ന്ന ഉ​ട​മ്പ​ടി​യി​ലെ ന​യ​ത​ന്ത്ര​ത​ല ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ള​ും അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ ഉത്തരവുമനുസരിച്ചാണ്​ പാകിസ്​താൻ നയതന്ത്ര സഹായം വാഗ്​ദാനം ചെയ്​തത്​. വിദേശ രാജ്യങ്ങളിൽ അറസ്​റ്റിലാവുന്ന പൗരൻമാർക്ക്​ സ്വന്തം രാജ്യത്തെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടാനും നിയമ സഹായം തേടാനും 1963 വിയന്ന ഉടമ്പടി അനുവാദം നൽകുന്നുണ്ടെങ്കിലും കുൽഭൂഷന്​ നയത​ന്ത്ര സഹായം നൽകാൻ പാകിസ്​താൻ തയാറായിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മേ​യ്​ എ​ട്ടി​ന്​​​ ഇന്ത്യ അന്താരാഷ്​ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി 2017 മേ​യ് 18ന്​ കുൽഭൂഷ​​​​​െൻറ വധശിക്ഷ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്​ നയതന്ത്ര സഹായം നൽകാൻ പാകിസ്​താൻ തയാറാവണമെന്ന്​ ഉത്തരവിടുകയും ചെയ്​തിരുന്നു. ഇതി​​​​​െൻറ അടിസ്ഥാനത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധ​​പ്പെടാൻ പാകിസ്​താൻ അനുമതി നൽകിയെങ്കിലും പാക്​ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം കൂടിക്കാഴ്​ചയെന്ന വ്യവസ്ഥ ഇന്ത്യ നിരാകരിക്കുകയായിരുന്നു.

2017 ഏ​പ്രി​ലി​ലാ​ണ്​ ചാ​ര​വൃ​ത്തി​യും ഭീ​ക​ര​വാ​ദ​വും ആ​രോ​പി​ച്ച്​ 49കാ​ര​നാ​യ ജാ​ദ​വി​നെ പാ​ക്​ സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ച​ത്. അ​ട​ഞ്ഞ കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ​ക്കു​ശേ​ഷ​മാ​യി​രു​ന്നു ശി​ക്ഷ​വി​ധി. ഇ​തി​നെ​തി​രെ ഇ​ന്ത്യ അ​തി​ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan Jadhavconsular accessmalayalam newsindia news
News Summary - India Accepts Pakistan's Offer of Consular Access to Kulbhushan Jadhav -india news
Next Story