വാക്സിൻ കെണ്ടത്തിയില്ലെങ്കിൽ ഇന്ത്യയിൽ 70 ശതമാനം പേർക്കും കോവിഡ് ബാധിക്കുമെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരി പ്രതിരോധത്തിനുള്ള വാക്സിൻ ലഭിച്ചില്ലെങ്കിൽ ഇന്ത്യയിലെ 60 മുതൽ 70 ശതമാനം ജനങ്ങളും വൈറസ് ബാധിതരാകുമെന്ന് പൊതുജനാരോരോഗ്യ വിദഗ്ധൻ ഡോ. ഡേവിഡ് ബിഷായ്. ജയ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാനേജ്മെൻറ് ആൻഡ് റിസർച്ച് (ഐ.ഐ.എച്ച്.എം.ആർ) സംഘടിപ്പിച്ച വെബിനാറിൽ നടത്തിയ പ്രസംഗത്തിലാണ് ഡോ. ബിഷായ് ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിൻ വികസിപ്പിക്കാൻ 18 മുതൽ 24 മാസം വരെ എടുക്കുമെന്നാണ് റിപ്പോർട്ട്. അപ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും കോവിഡ് ബാധിതരാകാൻ സാധ്യതയുണ്ടെന്നും ഡോ.ബിഷായ് ചൂണ്ടിക്കാട്ടി. "ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കോവിഡ്-19െൻറ സ്വാധീനം: നയവും പ്രത്യാഘാതങ്ങളും" എന്ന വിഷയത്തിൽ നടത്തിയ വെബിനാറിൽ സംസാരിച്ച ഡോ. ബിഷായ് ഇന്ത്യ ദരിദ്രരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത് പ്രഫസറാണ് ഡോ. ബിഷായ്.
രാജ്യത്തെ സുസ്ഥിര വികസനത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ആരോഗ്യം. കൊറോണ വൈറസ് പ്രതിസന്ധി വലിയ സ്വാധീനം ചെലുത്തുമെന്നതിനാൽ ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യ കൂടുതൽ ചെലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ 67,152 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് 2,206 പേർക്ക് ജീവൻ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
