Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2003 മരണം, രോഗികൾ 10,000ത്തിലേറെ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 2003 പേർ മരണത്തിന് കീഴടങ്ങി. 10,974 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 11,903 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കുകളാണിത്.
3,54,065 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,86,935 പേർക്ക് രോഗം ഭേദമായി. 1,55,227 പേർ ചികിത്സയിലാണ്.
മഹാരാഷ്ട്രയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. 5,537 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ഇതിൽ 3,167 മരണം മുംബൈയിലാണ്.
LATEST VIDEO
Next Story
