താനെ: ഇന്ത്യയിലെ ആദ്യ വനിത പ്രൈവറ്റ് ഡിക്റ്റീവ് രാജാനി പണ്ഡിറ്റ് അറസ്റ്റിൽ. വ്യക്തികളുടെ ഫോൺകോൾ വിവരങ്ങൾ അനധികൃത മാർഗങ്ങളിലുടെ ശേഖരിച്ചു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജാനിക്കൊപ്പം മറ്റ് ചില ഡിറ്റ്ക്ടീവുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജാനി പണ്ഡിറ്റിനെതിരെ ശക്തമായ തെളവുകളുണ്ടെന്ന് താനെ പൊലീസ് അറിയിച്ചു. അഞ്ച് പേരുടെ കോൾ വിവരങ്ങളാണ് ഇത്തരത്തിൽ ഇവർ ചോർത്തിയത്.
കോൾ വിവരങ്ങൾ ചോർത്തി നൽകാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്ന് താനെ പൊലീസ് മേധാവി പരം ബീർ സിങ് പറഞ്ഞു. രാജാനി പണ്ഡിറ്റിനെ ചോദ്യം ചെയ്താൽ മാത്രമേ കേസ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാവു എന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സന്തോഷ്, പ്രശാന്ത് എന്നീ രണ്ടു പേരും പൊലീസ് പിടിയിലായിട്ടുണ്ട്.