ഗോരഖ്പുരിൽ ബി.ജെ.പി സ്ഥാനാർഥിയെ തോൽപിച്ച് സ്വതന്ത്രക്ക് ജയം
text_fieldsഗോരഖ്പുർ: മുഖ്യമന്ത്രി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്നാഥ് ക്ഷേത്രത്തിന് സമീപത്തെ ഗോരഖ്പുർ 68ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയെ തോൽപിച്ച് സ്വതന്ത്രക്ക് ജയം.
നാദിറ ഖാതൂൺ ആണ് വിജയി. ബി.ജെ.പിയിലെ മായ ത്രിപാഠിയെയാണ് 483 വോട്ടിന് തോൽപിച്ചത്. ബാബ (യോഗി ആദിത്യനാഥ്) കാരണമാണ് താൻ ജയിച്ചതെന്നും അദ്ദേഹം തെൻറ അയൽവാസിയാണെന്നും നാദിറ പറഞ്ഞു. വാർഡിലുള്ളവരെ പൂർണമായും സാക്ഷരരാക്കുകയാണ് തെൻറ ലക്ഷ്യമെന്നും അവർ പറഞ്ഞു. 2012ലെ നഗരസഭ തെരഞ്ഞെടുപ്പിൽ നാദിറയുടെ മകൻ ഷമീം അൻസാരി ഇവിടെ മത്സരിച്ചെങ്കിലും കുറഞ്ഞ വോട്ടിന് പരാജയപ്പെട്ടു. വാർഡിൽ വികസനം കൊണ്ടുവരാനാവാത്തതിനാലാണ് ബി.ജെ.പി തോറ്റതെന്ന് ഷമീം പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ മേഖലയായ ഇവിടെ 2006, ’12 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കായിരുന്നു വിജയം.
മുസ്ലിം നെയ്ത്തുകാർക്ക് മുൻതൂക്കമുള്ള മേഖലയിലെ മറ്റ് രണ്ട് വാർഡുകളിൽകൂടി ബി.ജെ.പി തോറ്റു. ഗോരഖ്പുർ നഗരസഭയിൽ ബി.ജെ.പിക്ക് 27ഉം എസ്.പിക്ക് 18ഉം ബി.എസ്.പിക്കും കോൺഗ്രസിനും രണ്ടും സീറ്റാണുള്ളത്. 18 സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
