Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാമനിർദേശ പത്രിക...

നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്​ഥാനാർഥി എത്തിയത്​ പോത്തി​െൻറ പുറത്ത്​; കാർ ഇല്ലാത്തതുകൊണ്ടെന്നും വാദം

text_fields
bookmark_border
നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്​ഥാനാർഥി എത്തിയത്​ പോത്തി​െൻറ പുറത്ത്​; കാർ ഇല്ലാത്തതുകൊണ്ടെന്നും വാദം
cancel

പാട്​ന: നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്​ഥാർഥി എത്തിയത്​ പോത്തി​െൻറ പുറത്ത്​ കയറി. നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന ബീഹാറിൽ നിന്നാണ്​ പുതിയ വിശേഷം. ദർഭംഗ ജില്ലയിലെ ബഹാദൂർപുർ നിയോജകമണ്ഡലത്തിലാണ്​ സംഭവം. സ്വതന്ത്ര സ്ഥാനാർഥി നാചരി മണ്ഡലാണ്​ തിങ്കളാഴ്​ച നാമനിദേശക പത്രിക സമർപ്പിച്ചത്​. മാലയൊക്കെ ഇട്ട്​ അണിയിച്ചൊരുക്കിയ പോത്തി​െൻറ പുറത്തായിരുന്നു മണ്ഡ പത്രികയുമായെത്തിയത്​.

'ഞാൻ സമൂഹത്തിലെ ദരിദ്രരും ദുർബലരുമായ വിഭാഗത്തിൽ നിന്നാണ് വരുന്നത്. ഞാനൊരു കർഷക തൊഴിലാളിയുടെ മകനാണ്. എനിക്ക് കയറിവരാൻ കാറുപോലെ​ വാഹനങ്ങളൊന്നുമില്ല. അതിനാലാണ്​ പോത്തി​െൻറ പുറത്തുകയറിവരാൻ തീരുമാനിച്ചത്​. പശുവും പോത്തും കാളയുമൊക്കെ കർഷകരെ സംബന്ധിച്ച്​ നിധിപോലെയാണ്' -മണ്ഡൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ദുർബല വിഭാഗങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ എത്തിച്ചുനൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മുൻ നിയമസഭാംഗങ്ങൾ വികസനത്തി​െൻറ കാര്യത്തിൽ ഒന്നും ചെയ്​തില്ലെന്നും അതിനാൽ പൊതുജനങ്ങൾക്കിടയിൽ ദേഷ്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾ എന്നോടൊപ്പം നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വാഗ്​ദാനങ്ങൾ പൂർത്തിയാക്കാനും ബീഹാർ നിയമസഭയിൽ ബഹാദൂർപുരി​െൻറ ശബ്ദം കേൾപ്പിക്കാനും ഞാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജനതാദളിൽ നിന്നുള്ള ആർ‌.കെ .ചൗധരി, ജനതാദൾ (യുണൈറ്റഡ്) ൽ നിന്നുള്ള മദൻ സാഹ്നി എന്നിവരാണ് ബഹദൂർപുർ നിയോജകമണ്ഡലത്തിലെ മറ്റ് സ്​ഥാനാർഥികൾ. നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലാണ്​ നടക്കുക. ഒക്ടോബർ 28, നവംബർ 3, 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ്​ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 10 ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateBuffalonominationBihar Polls
Next Story